പോലീസും സിപിഎം ചേർന്നു നടത്തിയ ഗൂഡാലോചന പൊളിഞ്ഞുവെന്ന് വി.ഡി. സതീശൻ

0

മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോണ്‍ഗ്രസുകാരെ എന്നെന്നേക്കുമായി ജയിലിൽ അടയ്ക്കാൻ പോലീസും സിപിഎം നേതാക്കളും ചേർന്നു നടത്തിയ ഗൂഡാലോചനയാണ് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിലൂടെ ഇല്ലാതായതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി ജ​യ​രാ​ജ​നും സി​പി​എം സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും മു​ഖ്യ​മ​ന്ത്രി ഇ​റ​ങ്ങി​പ്പോ​യ ശേ​ഷ​മാ​ണ് യു​വാ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന് ആ​ദ്യം പ​റ​ഞ്ഞെ​ങ്കി​ലും ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണ് പി​ന്നീ​ട് മാ​റ്റി​പ്പ​റ​ഞ്ഞ​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ത​ല​കു​നി​ച്ച് ന​ട​ക്കേ​ണ്ടി വ​ന്ന മു​ഖ്യ​മ​ന്ത്രി​യെ ഈ ​വി​വാ​ദ​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷി​ച്ചെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സി​പി​എം നേ​താ​ക്ക​ളും പോ​ലീ​സ് ത​ല​പ്പ​ത്തെ ഉ​ന്ന​ത​രും ചേ​ർ​ന്ന് ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ക​രു​ക്ക​ളാ​ക്കി ക​ള്ള​ക്ക​ഥ മെ​ന​ഞ്ഞ​ത്. പ​ക്ഷെ ഈ ​ക​ള്ള​ക്ക​ഥ​യും ഗൂ​ഡാ​ലോ​ച​ന​യു​മൊ​ന്നും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ സ്വാ​ധീ​നി​ച്ചി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ൽ മു​ഖം ന​ഷ്ട​മാ​യ സി​പി​എ​മ്മും സ​ർ​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഇ​നി​യും ചോ​ര​യി​ൽ മു​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here