Monday, September 27, 2021

കാഷായവേഷമണിയാതെ, ശുഭ്രവസ്ത്രധാരിയായി ശാന്തസ്വരൂപനായി ലോകത്തിന് ആധ്യാത്മികവെളിച്ചം പകർന്ന പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ സ്മരണകളാൽ സമ്പന്നം വാഴൂർ ഗ്രാമം

Must Read

കാഷായവേഷമണിയാതെ, ശുഭ്രവസ്ത്രധാരിയായി ശാന്തസ്വരൂപനായി ലോകത്തിന് ആധ്യാത്മികവെളിച്ചം പകർന്ന പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ സ്മരണകളാൽ സമ്പന്നം വാഴൂർ ഗ്രാമം. ഇവിടെ ഒരിക്കൽപ്പോലും എത്തിയില്ലെങ്കിലും ആ ചൈതന്യം ഇന്നാട്ടിലുണ്ട്, അദ്ദേഹത്തിന്റെ തൃതീയശിഷ്യൻ ശ്രീതീർഥപാദപരമഹംസസ്വാമികൾ സ്ഥാപിച്ച തീർഥപാദാശ്രമത്തിലൂടെ. കൂടാതെ ചട്ടമ്പിസ്വാമി സ്മാരകമായ കോളേജും സ്‌കൂളും ഇന്നാടിന് സ്വന്തം.

ചട്ടമ്പിസ്വാമികളെ കുലഗുരുവായി സ്വീകരിച്ച തീർഥപാദപരമ്പരയിലെ വാഴൂർ ആശ്രമം സ്ഥാപിച്ചത് 1911-ലാണ്. ചട്ടമ്പിസ്വാമിസന്ദേശങ്ങളുടെ പൊരുൾ ഉൾക്കൊണ്ട് നാടിന്റെ ആധ്യാത്മികചൈതന്യമേറ്റുന്നത് നിയോഗമായേറ്റെടുത്ത സന്യാസിവര്യന്മാരാണ് ഇന്നും ഈ നാടിന്റെ പുണ്യം.

ആശ്രമത്തിന്റെയും തീർഥപാദപരമ്പരയിലെ മഹത്തുക്കളുടെയും സത്‌പേരിനാൽ ഈ പ്രദേശം പിന്നീട് തീർഥപാദപുരമായി. ഇവിടെ 1965 മുതൽ ആയിരക്കണക്കിന് പേർക്ക് വിദ്യാവെളിച്ചം പകർന്ന കോളേജും ഹൈസ്‌കൂളും ചട്ടമ്പിസ്വാമിയുടെ സ്മാരകമാണ്. തീർഥപാദാശ്രമത്തോട് ചേർന്നുതന്നെയുള്ള വാഴൂർ ശ്രീ വിദ്യാധിരാജ(എസ്.വി.ആർ.) എൻ.എസ്.എസ്.കോളേജ്, ശ്രീവിദ്യാധിരാജവിലാസം(എസ്.വി.ആർ.വി.) എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവ ഇന്നാടിനെ ചട്ടമ്പിസ്വാമിയുടെ ചൈതന്യത്തോട് ചേർത്തുനിർത്തുകയാണ്.

ചട്ടമ്പിസ്വാമിയുടെ പാദസ്പർശത്താൽ സമ്പന്നം അയിരൂർ തോട്ടാവള്ളിൽ തറവാട്

വാഴൂർ തീർഥപാദാശ്രമ സ്ഥാപകൻ സ്വാമി ശ്രീതീർഥപാദപരമഹംസസ്വാമിയും ചട്ടമ്പിസ്വാമിയുടെ പ്രഥമശിഷ്യൻ നീലകണ്ഠതീർഥപാദസ്വാമിയും മുൻകൈയെടുത്ത് പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂരിൽ സ്ഥാപിച്ച പരമഭട്ടാര ആശ്രമവും ചട്ടമ്പിസ്വാമിയുടെ ചൈതന്യം വഴിയുന്നത്. ചട്ടമ്പിസ്വാമിയുടെ ഷഷ്ഠിപൂർത്തി സ്മാരകമായാണ് ആശ്രമം സ്ഥാപിച്ചത്. എഴുമറ്റൂരിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം താമസിച്ചത് അയിരൂർ തോട്ടാവള്ളിൽ തറവാട്ടിലാണ്. ചട്ടമ്പിസ്വാമി ഉപയോഗിച്ച കട്ടിലും കസേരയും പവിത്രമായി തറവാട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതേ വളപ്പിൽ 1091-ൽ തീർഥപാദപരമ്പരയിലെ ശിഷ്യർക്കായി ഗുരുകുലാശ്രമവും സ്ഥാപിച്ചു. പിന്നീട് കൈമോശംവന്ന സ്ഥലം വീണ്ടെടുത്ത് ഈ ചിങ്ങമാസത്തിലെ അവിട്ടം നാളിൽ പഴയ പ്രൗഢിയോടെ ഗുരുകുലാശ്രമം സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ സമർപ്പിച്ചു. ഇവിടെത്തന്നെ കൈവല്യാനന്ദസ്വാമി സ്ഥാപിച്ച ഗുരുകുലാശ്രമവുമുണ്ട്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News