കോട്ടയം: വാവ സുരേഷിന് പാമ്പ് കടിയേറ്റു. മൂർഖനെ പിടികൂടുന്നതിനിടയിലാണ് അദ്ദേഹത്തിന് കടിയേറ്റത്. ഗുരുതരാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം കുറിച്ചിയിലാണ് സംഭവം. ഇതിന് മുന്‍പും വാവ സുരേഷിന് നിരവധി തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. കഴിഞ്ഞതവണ അണലിയുടെ കടിയേറ്റ് ഒരാഴ്ച ചികിത്സയില്‍ കഴിഞ്ഞിരുന്നു.