Sunday, September 26, 2021

സുഹൃത്തുക്കൾക്കൊപ്പം പാണിയേലിയിൽ കുളിക്കാനിറങ്ങിയ വളയൻചിറങ്ങര സ്വദേശി ഒഴുക്കിൽപ്പെട്ടു; അപകടനില തരണം ചെയ്തു; യുവാവിനെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി

Must Read

പാണിയേലിയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു. വളയൻചിറങ്ങര വാരിക്കാട് സ്വദേശി മനുവാണ് ഒഴുക്കിൽപ്പെട്ടത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

പാണിയേലി ഇരുമലകടവിന് സമീപമാണ് അപകടം നടന്നത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ മനു വഴുതി വീഴുകയായിരുന്നു.

പെരുമ്പാവൂർ ഫയർ സ്റ്റേഷൻ ഒഫീസർ എൻ.എച്ച്.അസൈനാർ, അസി.സ്റ്റേഷൻ ഓഫീസർ പി.എൻ.സുബ്രമണ്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

സേനാംഗമായ പി.സുബ്രമണ്യനാണ് യുവാവിനെ രക്ഷിച്ചത്. സേനയുടെ ആമ്പുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. സേനാംഗങ്ങളായ പി.കെ.സന്തോഷ്, ബെന്നി മാത്യു .ബിബിൻ മാത്യു, ഉജേഷ്, സി.ശ്രീജ്ഞിത്ത്, ഷാജു എബ്രഹാം-, ബെന്നി ജോർജ്ജ് എന്നിവർ രക്ഷാപ്രവർത്തിൽ പങ്കെടുത്തു.

Leave a Reply

Latest News

ആരാധകരിൽ ആവേശം നിറച്ച് മോഹൻലാലിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

തിരുവനന്തപുരം: ആരാധകരിൽ ആവേശം നിറച്ച് മോഹൻലാലിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കെസിടി 4455 എന്ന അംബാസിഡർ കാറിനോപ്പമുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ...

More News