Tuesday, October 26, 2021

സൈന്യത്തില്‍ ചേര്‍ന്നിട്ട് നാല് വര്‍ഷം;ജമ്മു കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരില്‍ കൊട്ടാരക്കര സ്വദേശി വൈശാഖും

Must Read

കൊല്ലം: ജമ്മു കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരില്‍ കൊട്ടാരക്കര സ്വദേശി വൈശാഖും. കൊല്ലം വെളിയം ആശാമുക്കിലെ ശില്‍പ്പാലയത്തില്‍ വൈശാഖ് എച്ച്.(24) സൈന്യത്തില്‍ ചേര്‍ന്നിട്ട് നാല് വര്‍ഷം മാത്രമേ ആയിട്ടുള്ളു. സൈന്യത്തില്‍ സിപോയി ആയിരുന്ന വൈശാഖ് ഇക്കഴിഞ്ഞ ഓണത്തിനാണ് അവസാനമായി നാട്ടിലെത്തിയത്.

2017 ലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. ഹരികുമാര്‍-മീന ദമ്പതികളുടെ മകനാണ് വൈശാഖ്. ശില്‍പ സഹോദരിയാണ്.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് വൈശാഖ് വീരമൃത്യു വരിച്ചത്.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News