Sunday, September 19, 2021

വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് വാഹൻ എന്ന പോർട്ടലും ലൈസൻസ് സംബന്ധമായ സേവനങ്ങൾക്ക് സാരഥി എന്ന പോർട്ടലുമാണ് ഒരുക്കിയിട്ടുള്ളത്, എന്നാൽ, ഈ പോർട്ടലുകളുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് വ്യാജൻമാരും തട്ടിപ്പിനിറങ്ങിയിരിക്കുന്നത്; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

Must Read

ഡ്രൈവിങ്ങ് ലൈസൻസ് സംബന്ധമായും വാഹനവുമായി ബന്ധപ്പെട്ടതുമായ ഭൂരിഭാഗം സേവനങ്ങളും ഇപ്പോൾ ഓൺലൈനിൽ സാധ്യമാകുന്നുണ്ട്. ഇതിനായി കേന്ദ്ര സർക്കാരിന്റെ സോഫ്റ്റ്വെയറായ പരിവാഹനം സേവ എന്ന വെബ്സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, സേവനങ്ങൾ ഓൺലൈനായതോടെ തട്ടിപ്പ് സംഘങ്ങളും തലപ്പൊക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്.

വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് വാഹൻ എന്ന പോർട്ടലും ലൈസൻസ് സംബന്ധമായ സേവനങ്ങൾക്ക് സാരഥി എന്ന പോർട്ടുമാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ, ഈ പോർട്ടുകളുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് വ്യാജൻമാരും തട്ടിപ്പിനിറങ്ങിയിട്ടുള്ളത്. പല സേവനങ്ങൾക്കുമായി നിരവധി ആളുകൾ ഇത്തരം വ്യാജന്മാരുടെ ചതികുഴിയിൽ ഇതിനോടകം തന്നെ അകപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ലഭിച്ചെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ലൈസൻസ് പുതുക്കുന്ന സേവനങ്ങൾക്ക് ഉൾപ്പെടെ നൽകുന്ന ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത ഫീസും ഓൺലൈനായി അടയ്ക്കേണ്ടതാണ് ഈ മേഖലയിലേക്ക് വ്യാജൻമാരുടെ കടന്നുകയറ്റത്തിന് പ്രധാന കാരണം. പരിവാഹൻ വെബ്സൈറ്റിന്റെ രൂപത്തിൽ വ്യാജമായി നിർമിച്ച ഇത്തരം ഡ്യൂപ്ലിക്കേറ്റ് സൈറ്റുകളിലൂടെ അപേക്ഷ ഫീസായി നൽകുന്ന പണം തട്ടിയെകുക്കുന്നതായാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

എല്ലാ നടപടികളും കൃത്യമായി ചെയ്തെന്ന ആത്മവിശ്വാസത്തിൽ കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് നിരവധി ആളുകൾ ഇപ്പോഴും വാഹനം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ മുഖേന സർവീസുകൾ സേർച്ച് ചെയ്ത സമർപ്പിക്കുന്ന അപേക്ഷകളാണ് പലപ്പോഴും ഇത്തരം വഞ്ചനകളുടെ ഇരകളാകുന്നത്. വ്യാജ സൈറ്റുകൾക്ക് യഥാർഥ സൈറ്റുമായുള്ള രൂപ സാമ്യവും സുരക്ഷിതമാണെന്ന തോന്നൽ സൃഷ്ടിക്കാൻ സാധിക്കുന്നതുമാണ് കബളിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണം.

തട്ടിപ്പുകാരുടെ ഇരയാകാതിരിക്കാൻ ഇത്തരം പോർട്ടലുകളുടെ ഉപയോഗം മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സൈറ്റുകളിലൂടെ ആക്കാനാണ് വകുപ്പ് നിർദേശിച്ചിട്ടുള്ളത്. സേവനങ്ങളുടെ ലിങ്കുകൾ ഈ സൈറ്റിലെ സിറ്റിസെൻസ് കോർണർ, ഓൺലൈൻ സർവീസ് വഴി നൽകിയിട്ടുണ്ട്. വാഹൻ, സാരഥി പോർട്ടലുകളുടെ ലിങ്കും ഇതിൽ കാണാം. ഇത് ഉപയോഗിച്ചാൽ വ്യാജന്മാരിലേക്ക് വഴി തിരിയുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Latest News

സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തിൽ തോമസിനെ(47)യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തത്.ഓഗസ്റ്റ് 24-നാണ് സംഭവം. തമ്പാനങ്ങാടിയിലെ...

More News