ആലപ്പുഴ: ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിൻെറ ഭാഗമായി ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.30വരെ വാക്സിന് ഡ്രൈ റണ്‍ നടത്തും. വാക്സിന് വിതരണത്തിനുള്ള മുന്നൊരുക്കം പ്രായോഗികതലത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനാണിത്. ജില്ലയില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി, ചെട്ടികാട് ആര്.എച്ച്.ടി.സി, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, ചേര്‍ത്തല സേക്രഡ് ഹാര്‍ട്ട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. പ്രത്യേക പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് 25 പേരെ വീതം തെരഞ്ഞെടുത്താണ് ഡ്രൈ റണ്‍ നടത്തുന്നത്. തെരഞ്ഞെടുത്തവരുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ ആദ്യം പരിശോധിക്കും. രജിസ്റ്റര്‍ ചെയ്ത സമയത്ത് സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖ പരിശോധിച്ചതിനുശേഷം കാത്തിരിപ്പുമുറിയില്‍ സമൂഹ അകലം പാലിച്ച് ഇരുത്തും. തുടര്‍ന്ന് ഊഴം അനുസരിച്ച് വാക്സിനേഷന് റൂമിലേക്ക് ഒരാളെ വീതം പ്രവേശിപ്പിക്കും. അവിടെ വാക്സിന് എടുക്കുന്നതിൻെറ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നിരീക്ഷണ മുറിയിലേക്ക് മാറ്റി അര മണിക്കൂര്‍ ഇരുത്തും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാർഥികള്‍, ആശ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് അംഗൻവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന് ലഭ്യമാക്കുന്നത്. ജില്ലയില്‍ 18,294 പേരെ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എൽ. അനിതകുമാരി അറിയിച്ചു. ഒരുക്കം വിലയിരുത്താൻ കലക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു. ൈവദ്യുതി മുടങ്ങും ആലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ വളഞ്ഞവഴി 250 ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും. സപ്ലൈ ഓഫിസ് ഉദ്ഘാടനം നാളെ ആലപ്പുഴ: ഹരിപ്പാട് റവന്യൂ ടവറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന നവീകരിച്ച കാര്‍ത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസ് ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി പി. തിലോത്തമന് നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.
English summary
Vaccine dry run will be conducted on Friday from 9.30 am to 11.30 am under the auspices of the Department of Health as part of the first phase of Kovid vaccination.