Monday, June 21, 2021

‘വാക്സിനേറ്റ് ചെയ്ത ഭാര്യക്ക് വാക്സിനേറ്റ് ചെയ്ത ഭർത്താവ്. നമ്മുടെ സമൂഹത്തിൽ ഇത് സാധാരണമായിക്കൊണ്ടിരിക്കുന്നു’ ശശി തരൂർ പങ്കുവെച്ച പത്രകട്ടിങ് വൈറൽ

Must Read

ന്യൂഡൽഹി: ‘വാക്സിനേറ്റ് ചെയ്ത ഭാര്യക്ക് വാക്സിനേറ്റ് ചെയ്ത ഭർത്താവ്. നമ്മുടെ സമൂഹത്തിൽ ഇത് സാധാരണമായിക്കൊണ്ടിരിക്കുന്നു’ ശശി തരൂർ പങ്കുവെച്ച പത്രകട്ടിങ് വൈറൽ.

ജൂൺ4, 2021ന് പ്രസിദ്ധീകരിച്ച പരസ്യത്തിൽ റോമൻ കത്തോലിക്കയായ യുവതി തന്‍റെ വിശ്വാസത്തോട് ചേർന്നുനിൽക്കുന്നയാളെ തന്നെയാണ് വരനായി ആവശ്യപ്പെടുന്നത്. എന്നാൽ കുറച്ച് അസാധാരണമായ ഒരു നിബന്ധന കൂടി യുവതി മുന്നോട്ടുവെക്കുന്നുണ്ട്. വരൻ രണ്ട് വാക്സിൻ ഡോസും സ്വീകരിച്ച ആളായിരിക്കണം.

എന്നാൽ യുവതി ഇങ്ങനെ ആവശ്യപ്പെടില്ലെന്നും പരസ്യത്തിന്‍റെ പേജ് വ്യാജമായി സൃഷ്ടിച്ചെടുത്തതാകുമെന്നുമാണ് ഒരു കമന്‍റ്.

വാക്ചാതുര്യം കൊണ്ടും പദസമ്പത്ത് കൊണ്ടും പ്രശസ്തനാണ് എഴുത്തുകാരൻ കൂടിയായ ശശി തരൂർ എം.പി. ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളും സോഷ്യൽ മീഡിയയിലൂടെ തമാശരൂപേണ അദ്ദേഹം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂെടെ അദ്ദേഹം വിവാഹപരസ്യമാണ് പങ്കുവെച്ചത്.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News