ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2021-22 വർഷം ഒമ്പതാം ക്ലാസിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ഡിസംബർ 15 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം www.navodaya.gov.in/www.nvsadmissionclassnine.inൽ ലഭ്യമാണ്. അപേക്ഷാഫീസില്ല. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
നവോദയ വിദ്യാലയം പ്രവർത്തിക്കുന്ന ജില്ലകളിലെ സർക്കാർ/അംഗീകൃത സ്കൂളുകളിൽ 2020-21 അധ്യയനവർഷം എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2005 മേയ് ഒന്നിനും 2009 ഏപ്രിൽ 30നും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വർഗ വിഭാഗത്തിൽപെടുന്നവർ ഉൾപ്പെടെ എല്ലാവർക്കും ഇത് ബാധകമാണ്.
കേരളത്തിൽ 14 ജില്ലകളിലും ഓരോ നവോദയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്രസർക്കാറിന് കീഴിലാണിത്. ഒഴിവുള്ള സീറ്റുകൾ അറിയുന്നതിന് ബന്ധപ്പെട്ട നവോദയ വിദ്യാലയം പ്രിൻസിപ്പലുമായും ബന്ധപ്പെടാം. അതത് ജില്ലയിലുള്ളവർക്കാണ് പ്രവേശനം.സെലക്ഷൻ ടെസ്റ്റ് ഫെബ്രുവരി 13ന് നടത്തും. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. Vacancy in Class IX in Jawaharlal Nehru College for the year 2021-22 Applications for admission to the existing seats will be available online till December 15. Can be submitted.