Monday, April 12, 2021

“നാട്ടുരാജ്യമല്ല പിണറായി, ഇന്ത്യന്‍ യൂണിയനാണ്”കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു…
കെ.ടി.ജലീലാവും വിദേശകാര്യമന്ത്രി !
സ്വപ്നസുരേഷും സന്ദീപ് നായരും സരിത്തുമെല്ലാം അംബാസഡര്‍മാരും !മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍

Must Read

രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടത്താന്‍ തീരുമാനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനതീയതി മെയ് 20ആണ്. സൂക്ഷ്മ പരിശോധന ഏപ്രില്‍ 21 നടക്കും....

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ ആണ് മരിച്ചത്

കല്ലമ്പലം : ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ (36) ആണ് മരിച്ചത്. ഇന്നലെ...

ക്ഷേത്രത്തിലെ എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം

ക്ഷേത്രത്തിലെ എഴുന്നള‌ളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം. വടിയുപയോഗിച്ച് ആനയുടെ മുഖത്ത് നിരന്തരം മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കോട്ടയം...

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍.നാട്ടുരാജ്യമല്ല പിണറായി ഇന്ത്യന്‍ യൂണിയനാണെന്ന് മുരളീധരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പിണറായി വിജയന്റെ പിന്‍വാതില്‍ ഇടപാടുകള്‍ക്ക് കൂട്ടുനിന്നില്ലെങ്കില്‍ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതര്‍ലന്‍ഡ്‌സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്. അങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഫയലില്‍ എഴുതിയെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണം. പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരന്‍ അങ്ങനെ കുറിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു.

മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു…
കെ.ടി.ജലീലാവും വിദേശകാര്യമന്ത്രി !
സ്വപ്നസുരേഷും സന്ദീപ് നായരും സരിത്തുമെല്ലാം അംബാസഡര്‍മാരും !

മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്‌സ് യാത്രയ്ക്ക് സഹായം ചെയ്ത കമ്പനിയ്ക്ക് റീ ബില്‍ഡ് കേരളയുടെ കണ്‍സള്‍ട്ടന്‍സി നല്‍കിയില്ലെങ്കില്‍ നെതര്‍ലന്‍ഡ്‌സുമായുള്ള ‘നയതന്ത്രബന്ധ’ത്തെ ബാധിക്കുമെന്ന് അഡീ.ചീഫ് സെക്രട്ടറി ഫയലില്‍ കുറിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതായാലും ഭാരതസര്‍ക്കാരും നെതര്‍ലന്‍ഡ്‌സുമായി ഇങ്ങനെയൊരു ധാരണയില്ല…

നാനൂറ് വര്‍ഷത്തെ പഴക്കമുണ്ട് ഇന്തോഡച്ച് ബന്ധത്തിന്.
സ്വതന്ത്ര ഇന്ത്യയുമായി ആദ്യ വര്‍ഷം തന്നെ നയതന്ത്രബന്ധം സ്ഥാപിച്ച നെതര്‍ലന്‍ഡ്‌സ്, നിയതമായ മാര്‍ഗങ്ങളിലൂടെ സുതാര്യമായേ അത് മുന്നോട്ട് കൊണ്ടുപോയിട്ടുള്ളൂ. ഏതാണ്ട് 200 ഇന്ത്യന്‍ കമ്പനികള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2006 ല്‍ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം ഡച്ച് വിദേശനയത്തില്‍ മുന്‍ഗണനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ അവര്‍ ഉള്‍പ്പെടുത്തി.

ഇന്തോ ഡച്ച് ബന്ധത്തിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജി നടത്തിയ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനം വന്‍ വിജയമായിരുന്നു….
അതിന്റെ തുടര്‍ച്ചയായാണ് 2018ല്‍ നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി ശ്രീ.മാര്‍ക് റുട്ടെയും മന്ത്രിതല സംഘവും ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയത് .അന്ന് അവര്‍ക്കൊപ്പം വന്നത് 130 വന്‍ കമ്പനികളുടെ പ്രതിനിധികളാണ്.
20172018 ല്‍ ഇന്ത്യയില്‍ മൂന്നാമത്തെ വലിയ നിക്ഷേപം നടത്തിയ രാജ്യവും നെതര്‍ലന്‍ഡ്‌സായിരുന്നു.
ഇതെല്ലാം സര്‍ക്കാരുകള്‍ക്കിടയില്‍ സുതാര്യമായി നടന്ന ചര്‍ച്ചകളും ഇടപാടുകളുമാണ്. കുടുംബക്കാരുമായി നാടുകാണാന്‍ നടത്തിയ വിനോദയാത്രയോ ഇഷ്ടക്കാരെ സന്ദര്‍ശിക്കലോ അല്ല…

പിണറായി വിജയന്റെ പിന്‍വാതില്‍ ഇടപാടുകള്‍ക്ക് കൂട്ടുനിന്നില്ലെങ്കില്‍ നയതന്ത്ര ബന്ധം വഷളാകും എന്നൊക്കെ പറയുന്നത് നെതര്‍ലന്‍ഡ്‌സ് എന്ന സുഹൃദ് രാജ്യത്തെ അപമാനിക്കലാണ്.. അങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഫയലില്‍ എഴുതിയെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥിരബുദ്ധി നഷ്ടമായോയെന്ന് പരിശോധിക്കണം…
പിണറായി ഭക്തിമൂത്ത് അദ്ദേഹം ഭരിക്കുന്ന നാട്ടുരാജ്യമാണ് കേരളമെന്ന മതിഭ്രമത്തിലായിരിക്കണം ഐഎഎസുകാരന്‍ അങ്ങനെ കുറിച്ചത് .

English summary

V Muraleedharan slammed Chief Minister Pinarayi Vijayan. Muraleedharan wrote on Facebook that Pinarayi is not a native but an Indian Union. It is an insult to the friendly country of the Netherlands to say that diplomatic relations would deteriorate if Pinarayi did not join Vijayan’s backdoor deals. If such an officer writes in the file, he should check whether he has lost his composure. Muraleedharan said the IAS officer must have been under the illusion that Kerala was the princely state ruled by Pinarayi Bhaktimuthu.

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News