Monday, September 27, 2021

ചിലവന്നൂർ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ ഉൾപ്പെട്ടവരുടെ വിവരം ‘വി ഫോർ പീപ്പിൾ പാർട്ടി’ പുറത്തുവിട്ടു

Must Read

കൊച്ചി: ചിലവന്നൂർ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ ഉൾപ്പെട്ടവരുടെ വിവരം ‘വി ഫോർ പീപ്പിൾ പാർട്ടി’ പുറത്തുവിട്ടു.

2017-2019 കാലത്ത് ഫോർട്ടുകൊച്ചി സബ് കളക്ടർ നടത്തിയ പരിശോധനാ വിവരങ്ങളാണ് പുറത്തുവിട്ടത്. പ്രമുഖരായ കൈയേറ്റക്കാരെ സംരക്ഷിക്കാൻ പട്ടികയിൽ നിന്ന് പല ഉന്നതരുടെ പേരുകളും ഒഴിവാക്കിയെന്ന് പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

സർക്കാർ രണ്ടു വർഷമായി സർവേ വിവരങ്ങൾ പുറത്തുവിടാത്തത് കൈയേറ്റക്കാർക്കു വേണ്ടിയാണ്. കായൽ കൈയേറ്റക്കാർക്ക് ഭരണ-പ്രതിപക്ഷ പാർട്ടികളുടെ ഒത്താശയുണ്ടെന്നും വിഷയത്തിൽ സ്ഥലം എം.എൽ.എ.യെ കാണാനില്ലെന്നും നേതാക്കൾ ആരോപിച്ചു.

സംസ്ഥാന സർക്കാർ കനാൽ നവീകരണ പദ്ധതി അട്ടിമറിച്ച്, കൈയേറ്റ പ്രദേശത്ത് കെ.എം.ആർ.എൽ. വക നിർമാണങ്ങൾ നടത്തി, നിയമലംഘനങ്ങളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സഹോദരൻ അയ്യപ്പൻ റോഡിന്റെ വടക്കുഭാഗത്തുള്ള കായലിന്റെ പ്രദേശങ്ങളിൽ സർവേ നടത്താത്തത് ഇതിനാലാണ്. കായൽ പൂർവസ്ഥിതിയിലാക്കി, കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണം -ഭാരവാഹികൾ ആവശ്യപ്പെട്ടു.

പാർട്ടി പ്രസിഡന്റ് നിപുൺ ചെറിയാൻ, ജോയിന്റ് സെക്രട്ടറി ബിജു ജോൺ, ചിലവന്നൂർ കായൽ സംരക്ഷണ സംഘം അംഗങ്ങളായ അഡ്വ. അലക്സ് താന്നപ്പിള്ളി, വർഗീസ് ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News