Saturday, September 19, 2020

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തില്‍ ജയിക്കാനാവില്ലെന്ന് ഉത്താരാഖണ്ഡ് ബിജെപി പ്രസിഡന്റും എംഎല്‍എയുമായ ബന്‍സിദര്‍ ഭഗത്

Must Read

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.

‘ഓഹോ.. അപ്പോ ചേട്ടന്റെ പൊലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ.’ ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം...

തിരുവനന്തപുരം: ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം ചർച്ചയാക്കി യൂത്ത്...

ഡെറാഡൂണ്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തില്‍ ജയിക്കാനാവില്ലെന്ന് ഉത്താരാഖണ്ഡ് ബിജെപി പ്രസിഡന്റും എംഎല്‍എയുമായ ബന്‍സിദര്‍ ഭഗത്. ജനങ്ങളില്‍ നിന്ന് വോട്ട് കിട്ടണമെങ്കില്‍ പ്രകടനം മെച്ചപ്പെടുത്തണമെന്ന് എംഎല്‍എമാരോട് പ്രസിഡന്റ് നിര്‍ദേശിച്ചു.

ഇനിയും ആളുകള്‍ മോദിയുടെ പേരില്‍ വോട്ടുചെയ്യുമെന്ന് കരുതാനാവില്ല. മോദിയുടെ പേരില്‍ ജനങ്ങള്‍ ഇതിനകം തന്നെ വോട്ടുചെയ്തു. എംഎല്‍എമാര്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്തിയെങ്കില്‍ മാത്രമമെ തെരഞ്ഞടുപ്പില്‍ ഇനി വിജയിക്കിക്കുയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 2022ലാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

എംഎല്‍എമാരുടെ വ്യക്തിഗത പ്രകടനം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുകയുള്ളു. എംഎല്‍എമാര്‍ അവരവരുടെ മണ്ഡലത്തില്‍ കഠിനാദ്ധ്വാനം നടത്തിയാല്‍ മാത്രമെ തുടര്‍ഭരണം സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി പ്രഭാവം അവസാനിച്ചുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം ശരിയായ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് നേതാവ് സൂര്യകാന്ത് ദശ്മാന പറഞ്ഞു. കാര്യങ്ങള്‍ തുറന്ന പറഞ്ഞ ബിജെപി നേതാവിനെ അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. മുന്‍മുഖ്യമന്ത്രിയും കോണഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെട്ടിരുന്നു.

English summary

Uttarakhand BJP president and MLA Bansidhar Bhagat has said that Modi will not be able to win the upcoming assembly elections under his influence.

Leave a Reply

Latest News

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.

തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–മംഗളൂരു മലബാർ, മവേലി എക്സ്പ്രസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ...

കൊച്ചി: പ്രധാന റൂട്ടുകളിലെ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ ബോർ‍ഡിനു കത്തു നൽകി. തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ്...

‘ഓഹോ.. അപ്പോ ചേട്ടന്റെ പൊലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ.’ ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം...

തിരുവനന്തപുരം: ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം ചർച്ചയാക്കി യൂത്ത് കോൺഗ്രസ്. പൊലീസ് വാഹനത്തിന് വഴിമാറി കൊടുക്കാൻ...

റഷ്യന്‍ ഫാര്‍മസികളില്‍ കോവിഡ് മരുന്ന് വിതരണത്തിന് അനുമതി

മോസ്‌കോ: റഷ്യയില്‍ ഫാര്‍മസികള്‍ വഴി കോവിഡ് മരുന്നുകള്‍ക്ക് വില്‍പ്പനയ്ക്ക് അനുമതി. റഷ്യന്‍ മരുന്ന് കമ്പനിയായ ആര്‍ ഫാമിന്റെ കൊറോണവിര്‍ എന്ന ആന്റിവൈറല്‍ മരുന്നിനാണ് നേരിയ കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പോലും...

തിരുവനന്തപുരം പൊഴിയൂരിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതായി പരാതി. ജില്ലാ മെഡിക്കൽ ഓഫീസറുടെ പരാതിയിൽ പൊഴിയൂർ പൊലീസ് കേസെടുത്തു. പൊഴിയൂരിൽ നിന്ന് മറ്റ്...

More News