Wednesday, December 1, 2021

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പെട്രോൾ, ഡീസൽ വിലയിൽ വൻ കുറവ് വരുത്തി ഉത്തർപ്രദേശ്

Must Read

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പെട്രോൾ, ഡീസൽ വിലയിൽ വൻ കുറവ് വരുത്തി ഉത്തർപ്രദേശ്. കേന്ദ്ര സർക്കാർ പെട്രോളിന്‍റെയും ഡീ സലിന്‍റെയും എക്സൈസ് നികുതി കുറച്ചതിനു പിന്നാലെ ഇവയുടെ മൂല്യവർധിത നികുതി ഉത്തർപ്രദേശ് വെട്ടിക്കുറച്ചു.

ര​ണ്ട് ഇ​ന്ധ​ന​ത്തി​ന്‍റെ​യും മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യി​ൽ (വാ​റ്റ്) 12 രൂ​പ​യു​ടെ കു​റ​വാ​ണ് വ​രു​ത്തി​യ​ത്. ഇ​തോ​ടെ യോ​ഗി​യു​ടെ യു​പി​യി​ൽ പെ​ട്രോ​ളി​ന് ഏ​ക​ദേ​ശം 20 രൂ​പ​യു​ടേ​യും ഡീ​സ​ലി​ന് 22 രൂ​പ​യു​ടേ​യും കു​റ​വ് വ​രും.

സം​സ്ഥാ​ന​ങ്ങ​ളി​ൽ മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഏ​റ്റ​വും കൂ​ടു​ത​ൽ കു​റ​ച്ച​ത് യു​പി​യാ​ണ്. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ വോ​ട്ട​ർ​മാ​രെ കൈ​യി​ലെ​ടു​ക്കാ​നു​ള്ള യോ​ഗി​യു​ടെ ത​ന്ത്ര​മാ​യാ​ണ് പ്ര​തി​പ​ക്ഷം ഇ​തി​നെ കാ​ണു​ന്ന​ത്.

ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കു​ണ്ടാ​യ ത​രി​ച്ച​ടി​യും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക്കു​റ​വി​ന് കാ​ര​ണ​മാ​യി. ക​ർ​ഷ​ക പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​ക എ​ന്ന​ത്

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News