Thursday, December 2, 2021

ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാൻ നേടിയ വിജയം ആഘോഷിച്ച ജമ്മു കാഷ്മീർ സ്വദേശികളായ മൂന്ന് വിദ്യാർഥികളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു

Must Read

ന്യൂഡൽഹി: ട്വന്‍റി-20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരേ പാക്കിസ്ഥാൻ നേടിയ വിജയം ആഘോഷിച്ച ജമ്മു കാഷ്മീർ സ്വദേശികളായ മൂന്ന് വിദ്യാർഥികളെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.

ആ​ഗ്ര​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് ചു​മ​ത്തി​യ​ത്. യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ഓ​ഫീ​സ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ആ​ഗ്ര​യി​ലെ രാ​ജാ ബ​ൽ​വ​ന്ദ് സിം​ഗ് കോ​ള​ജി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പാ​ക്ക് ജ​യം ആ​ഘോ​ഷി​ച്ച​ത്. ഷൗ​ക്ക​ത്ത് അ​ഹ​മ്മ​ദ് ഗാ​നി, അ​ർ​ഷീ​ദ് യൂ​സ​ഫ്, ഇ​ന​യാ​ത് അ​ൽ​ത്താ​ഫ് ഷെ​യ്ഖ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്.

ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഭീ​ക​ര​വാ​ദം വ​ള​ർ​ത്തു​ക, മ​ത​സ്പ​ർ​ധ സൃ​ഷ്ടി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ളും ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തു​മെ​ന്ന് യു​പി പോ​ലീ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ക്ക് ജ​യം ആ​ഘോ​ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ തി​ങ്ക​ളാ​ഴ്ച ത​ന്നെ കോ​ള​ജി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

സ​മാ​ന രീ​തി​യി​ലു​ള്ള സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യു​പി​യി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News