Thursday, January 27, 2022

തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്തെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ആരോപണത്തിൽ അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍

Must Read

തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്തെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ആരോപണത്തിൽ അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍. പരാതി സ്വമേധയാ പരിഗണിച്ചാണ് ഐടി മന്ത്രാലയം നടപടികൾ ആരംഭിച്ചത്.
സംഭവത്തിൽ പ്രിയങ്കാ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുകയും ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടുകയും ചെയ്യും. എന്നാല്‍, പ്രിയങ്കാഗാന്ധി ഇതുവരെയും പരാതി നല്‍കിയിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വരെ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പ്രിയങ്ക ആരോപിച്ചത്. ‘യുപി സർക്കാരിനു വേറെ ജോലിയില്ലേ’ എന്നു പ്രിയങ്ക ചോദിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ യുപി സർക്കാർ ചോർത്തുന്നുവെന്നു കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആരോപിച്ചിരുന്നു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News