ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ മത്സരിച്ചേക്കുമെന്നു സൂചന

0

ലഖ്‌നൗ: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ മത്സരിച്ചേക്കുമെന്നു സൂചന.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായാണ്‌ പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്‌. സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിയുടേതാണ്‌.
ഗോരഖ്‌പുരില്‍നിന്നുള്ള ലോക്‌സഭാംഗമായിരിക്കെയാണ്‌ യോഗി യു.പി. മുഖ്യമന്ത്രിയായി നിയോഗിക്കപ്പെടുന്നത്‌. തുടര്‍ന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ലെജിസ്‌സ്ലേറ്റീവ്‌ കൗണ്‍സില്‍ വഴിയാണ്‌ അദ്ദേഹം സഭയിലെത്തിയത്‌. യോഗി അയോധ്യയില്‍ മത്സരിക്കുന്നതിനോട്‌ സംഘപരിവാറിലെ മറ്റുസംഘടനകള്‍ക്കും അനുകൂലനിലപാടാണ്‌.

Leave a Reply