ലക്നൗ∙ ഒരാളുടെ മരണത്തിന് ഇടയാക്കിയ ബല്ലിയ വെടിവയ്പിലെ പ്രതിയെ അനുകൂലിച്ച ബിജെപി എംഎൽഎയ്ക്ക് മേൽ പുഷ്പം വിതറി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ. സംഭവുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കടുത്ത വിമർശനമാണ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങിനു നേരെ ഉയർന്നത്. സിക്കന്തപൂർ എംഎൽഎ സഞ്ജയ് യാദവിന്റെ ഭൂമി പൂജ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
ഒക്ടോബർ 15നാണ് ഉത്തർപ്രദേശിലെ ബല്ലിയയിൽ പ്രാദേശിക ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും കണ്മുന്നില്വച്ച് ധീരേന്ദ്ര സിങ് എന്നയാൾ റേഷന്‍ കട അനുവദിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ 46 വയസ്സുകാരനായ ജയ്പ്രകാശിന വെടിവച്ച് കൊലപ്പെടുത്തിയത്. ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ്ങിന്റെ അടുത്ത അനുയായിയാണ് ധീരേന്ദ്ര സിങ്. വെടിവയ്പിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം ചിതറിയോടുന്നതിന്റെ വിഡിയോദൃശ്യം പുറത്തുവന്നിരുന്നു.
സംഭവത്തിനു പിന്നാലെ ധീരേന്ദ്ര സിങ്ങിനെ അനുകൂലിച്ച് സുരേന്ദ്ര സിങ് രംഗത്തുവന്നത് വൻ വിവാദമായിരുന്നു. സ്വയരക്ഷയ്ക്കു വേണ്ടിയാണ് ധീരേന്ദ്ര വെടിവച്ചതെന്നും ഇത്തരം കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നുമാണ് സുരേന്ദ്ര സിങ് പറഞ്ഞത്.
സുരേന്ദ്ര സിങ്ങിനെ പ്രസ്താവനയ്ക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ രംഗത്തുവന്നതിനു പിന്നാലെയാണ് ഇപ്പോള്‍ സംസ്ഥാന അധ്യക്ഷൻ പുഷ്പാർച്ചന നടത്തിയിരിക്കുന്നത്. സ്വതന്ത്ര ദേവ് സുരേന്ദ്ര സിങ്ങിനു മേൽ പുഷ്പങ്ങൾ വിതറുന്നതും സുരേന്ദ്ര സിങ് അദ്ദേഹത്തിന് കൈകൂപ്പി നന്ദി അറിയിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്.
English summary
Uttar Pradesh BJP president lashes out at BJP MLA in Ballia shooting