Wednesday, October 27, 2021

ഉത്തർപ്രദേശിൽ വാഹനാപകടം;ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പഞ്ചറായതാണ് അപകട കാരണം

Must Read

ഉത്തർപ്രദേശിൽ വാഹനാപകടം. നോയിഡയിൽ നിന്നും ഗാസിയാബാദിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പഞ്ചറായതാണ് അപകട കാരണം. രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട് മറിഞ്ഞ ബസ്സിന് അടിയിലേക്ക് രണ്ട് ബൈക്കുകൾ ഇടിച്ചു കയറുകയും കുടുങ്ങുകയുമായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പിരക്കേറ്റു. ബിസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും പരിക്കേറ്റതായാണ് വിവരം.

ഭാട്ടിയ മോദ് ഫ്ലെെഓവറിന് സമീപമാണ് സംഭവം. സംഭവ സ്ഥലം ഗാസിയാബാദ് എസ്എസ്പി പവൻ കുമാർ സന്ദർശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News