Monday, October 18, 2021

യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കൾ തിരിച്ചുനൽകി

Must Read

യുഎസ് ഇന്ത്യയ്ക്ക് പുരാതനമായ 157 അമൂല്യ കലാവസ്തുക്കൾ തിരിച്ചുനൽകി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് ഇവ കൈമാറിയത്. അനധികൃത വ്യാപാരവും മോഷണവും സാംസ്കാരിക വസ്തുക്കളുടെ കള്ളക്കടത്തും തടയാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മോദിയും ബൈഡനും വ്യക്തമാക്കി.
ഇന്ത്യയിലേക്കു തിരിച്ചു വരുന്ന പുരാവസ്തുക്കളിൽ 71 എണ്ണം സാംസ്കാരിക കലാവസ്തുക്കളാണ്. ബാക്കി ഹൈന്ദവ, ജൈന, ബുദ്ധ മതങ്ങളുമായി ബന്ധപ്പെട്ട വിഗ്രഹങ്ങളോ ശിൽപങ്ങളോ ആണ്. ഇന്ത്യയിൽനിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കടത്തിയ പുരാവസ്തുക്കൾ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News