അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ സ്വകാര്യ അക്കൗണ്ട് മരവിപ്പിച്ചു. 12 മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് പൂട്ടിയത്. പാര്‍ലമെന്റ് ആക്രമണത്തെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ട്വീറ്റുകള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് നടപടി. ഇത് തുടര്‍ന്നാല്‍ എന്നന്നേക്കുമായി ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കുമെന്നും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ഇരു സഭകളും സമ്മേളിക്കുന്നതിനിടയിലാണ് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചു കയറിയത്. ഇതിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് വീട്ടില്‍ പോകൂവെന്നും ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അക്രമകാരികളെ പോരാളികളെന്ന് വിളിക്കുകയും തെരഞ്ഞെടുപ്പില്‍ വിജയം കട്ടെടുത്തെന്നും കുറിച്ചിരുന്നു. ഇതോടെയാണ് ട്വിറ്റര്‍ രംഗത്തെത്തിയത്. അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പങ്കുവെച്ചതിനും അക്രമണം പ്രോത്സാഹിപ്പിച്ചതിനും എതിരായാണ് നടപടി. മൂന്ന് ട്വിറ്റുകള്‍ നീക്കം ചെയ്യണമെന്ന് ട്വിറ്റര്‍ ആവശ്യപ്പെട്ടു. ട്വീറ്റുകള്‍ നീക്കിയില്ലെങ്കില്‍ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്കി.
എന്നാല്‍ ഇതിനൊപ്പം ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്നും പോരാളികളെന്നും കൂടാതെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ട്രംപിന് എതിരെ നടപടിയെടുത്തിട്ടുണ്ട്. ട്രംപ് പോസ്റ്റ് ചെയ്ത വിഡിയോ ഫേയ്സ്ബുക്കും യൂട്യൂബും നീക്കം ചെയ്തു. ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവും ഇവര്‍ ഉയര്‍ത്തി. വിഡിയോ ആക്രമണത്തെ പ്രേത്സാഹിപ്പിക്കുന്നതെന്നാണ് ഫേയ്സ്ബുക്ക് പറഞ്ഞത്. അമേരിക്കന്‍ ചരിത്രത്തിലെ കറുത്ത ഏടാണ് ഇതെന്നും ഫേയ്സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് പറഞ്ഞു. സാമൂഹിക മാനദണ്ഡത്തിന് നിരക്കാത്തതെന്ന് ആരോപിച്ചാണ് യൂട്യൂബ് ട്രംപിന്റെ വിഡിയോ നീക്കം ചെയ്തത്.
English summary
US President Donald Trump’s Twitter personal account has been frozen