Saturday, May 15, 2021

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ പകച്ചു നിൽക്കുന്ന ഇന്ത്യയ്ക്ക് നൂറു ദശലക്ഷം ഡോളറിന്‍റെ അടിയന്തര വൈദ്യ സഹായവുമായി യുഎസ്

Must Read

വാഷിംഗ്ടൺ: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ പകച്ചു നിൽക്കുന്ന ഇന്ത്യയ്ക്ക് നൂറു ദശലക്ഷം ഡോളറിന്‍റെ അടിയന്തര വൈദ്യ സഹായവുമായി യുഎസ്. അടിയന്തര വൈദ്യ സഹായം ഇന്നു മുതൽ ഇന്ത്യയിൽ എത്തിത്തുടങ്ങുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വൈദ്യസഹായവുമായി യുഎസ് വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടെന്നാണ് വിവരം.

അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 1700 ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റു​ക​ൾ, 1,100 സി​ലി​ണ്ട​റു​ക​ൾ, 20 രോ​ഗി​ക​ളെ വ​രെ സ​ഹാ​യി​ക്കാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ വ​ലി​യ ഓ​ക്സി​ജ​ൻ ജ​ന​റേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ എ​ന്നി​വ എ​ത്തി​ച്ച് ന​ൽ​കും. ഇ​തി​നൊ​പ്പം 15 മി​ല്യ​ൺ എ​ൻ 95 മാ​സ്കു​ക​ളും പ​ത്ത് ല​ക്ഷം ദ്രു​ത പ​രി​ശോ​ധ​ന കി​റ്റു​ക​ളും ന​ൽ​കു​മെ​ന്നും ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പു​റ​പ്പെ​ടു​വി​ച്ച ഫാ​ക്റ്റ്ഷീ​റ്റി​ൽ പ​റ​യു​ന്നു.

ആ​സ്ട്രാ​സെ​നേ​ക്ക ഉ​ല്‍​പാ​ദ​ന​ത്തി​നു​ള്ള അ​സം​സ്കൃ​ത​വ​സ്തു​ക്ക​ളു​ടെ യു​എ​സ് ഓ​ർ​ഡ​റും ഇ​ന്ത്യ​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ടു. ഇ​ത് ഉ​പ​യോ​ഗി​ച്ച് 20 ദ​ശ​ല​ക്ഷം ഡോ​സ് വാ​ക്സി​നു​ക​ൾ നി​ർ​മി​ക്കാ​ൻ സാ​ധി​ക്കും. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള ആ​ന്‍റി വൈ​റ​ൽ മ​രു​ന്ന് റെം​ഡെ​സി​വ​റി​ന്‍റെ 20,000 ചി​കി​ത്സാ കോ​ഴ്‌​സു​ക​ളു​ടെ ആ​ദ്യ​ഘ​ട്ട​വും ന​ൽ​കു​മെ​ന്നും ഫാ​ക്റ്റ്ഷീ​റ്റി​ൽ പ​റ​യു​ന്നു.

യു​എ​സ് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ വി​മാ​ന​ങ്ങ​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​ന്ത്യ​യി​ൽ വ​ന്നി​റ​ങ്ങും. അ​ടു​ത്ത​യാ​ഴ്ച വ​രെ ഇ​ത് തു​ട​രു​മെ​ന്നും വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News