Home Kerala സെറിബ്രൽ പാൾസി ബാധിച്ച വിദ്യാർഥിനിക്കായി മുകൾ നിലയിലെ ക്ലാസ് റൂം താഴേക്കു മാറ്റി

സെറിബ്രൽ പാൾസി ബാധിച്ച വിദ്യാർഥിനിക്കായി മുകൾ നിലയിലെ ക്ലാസ് റൂം താഴേക്കു മാറ്റി

0

മുണ്ടിയെരുമ (ഇടുക്കി) ∙ സെറിബ്രൽ പാൾസി ബാധിച്ച വിദ്യാർഥിനിക്കായി മുകൾ നിലയിലെ ക്ലാസ് റൂം താഴേക്കു മാറ്റി. ഓൺലൈൻ ക്ലാസുകൾ അവസാനിച്ചതോടെ ആദ്യമായി സ്കൂളിലെത്തുന്ന ആറാം ക്ലാസ് വിദ്യാർഥി സേറ അൽഫോൻസാ ‌നോജിനു (12) വേണ്ടിയാണ് കല്ലാർ ഗവ ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ്മുറി മാറ്റിയത്.

ക്ലാസ് ബലൂണുകൾ കൊണ്ടും വർണക്കടലാസു കൊണ്ടും അലങ്കരിച്ച് സേറയുടെ പേരുമെഴുതിയാണു സഹപാഠികൾ വരവേറ്റത്. ചലന പരിമിതി മൂലം സ്കൂളിലെത്താൻ കഴിയാതിരുന്നതാണു സേറയുടെ ഏറ്റവും വലിയ ദുഃഖം. എന്നാൽ ഇന്നലെ മുതൽ സേറ ആഹ്ലാദത്തിലാണ്.

മാതാപിതാക്കളായ പാമ്പാടുംപാറ മുണ്ടയ്ക്കൽ നോജിനും പ്രിൻസിക്കുമൊപ്പം സ്കൂളിലെത്തിയ സേറയെ ഹെഡ്മിസ്ട്രസ് സൽമ, അധ്യാപിക സോജ, എസ്എംസി ചെയർമാൻ കെ.എം.ഷാജി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പൂച്ചെണ്ടും മിഠായികളും നൽകി. കേക്ക് മുറിച്ചു ആഹ്ലാദം പങ്കിട്ടു.

NO COMMENTS

Leave a Reply