Saturday, June 19, 2021

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ യുപിഎസ് സി നീട്ടിവെച്ചു

Must Read

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ യുപിഎസ് സി നീട്ടിവെച്ചു. ജൂണ്‍ 27നായിരുന്നു പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിവെച്ചത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിനം മൂന്നരലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ ഉണ്ടാവുന്നത്. വരും ദിവസങ്ങളിലും വ്യാപനം തുടരുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടിവെച്ചത്. ഒക്ടോബര്‍ പത്തിന് പരീക്ഷ നടത്തുമെന്ന് യുപിഎസ്‌സിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും ഒക്ടോബറിലാണ് പരീക്ഷ നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 31ന് നടക്കേണ്ട പരീക്ഷയാണ് ഒക്ടോബറിലേക്ക് നീട്ടിവെച്ചത്.

Leave a Reply

Latest News

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സിപിഎമ്മിന്റെ ശുപാർശയിൽ ജോലി

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സിപിഎമ്മിന്റെ ശുപാർശയിൽ ജോലി. കൃപേഷിനേയും ശരത്ലാലിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം. പീതാബംരന്റെ ഭാര്യ...

More News