ആലൂർ എം ജി എൽ സി യെ എൽപി സ്കൂളായി ഉയർത്തുക- വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്കി

0

ആലൂർ:- അടച്ചു പൂട്ടൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ആലൂർ ഏകാധ്യാപക സ്കൂൾ എൽ പി സ്കൂളായി ഉയർത്തണമെന്ന് ആവിശ്യപ്പെട്ട് ആലൂർ വിദ്യാലയ സംരക്ഷണ സമിതിയുടെ നിവേദനം സമിതി ചെയർമാൻ ഇഖ്ബാൽ ആലൂർ കൺവീനർ ലത്തീഫ് ടി എ എന്നിവർ ബഹു: ഉദുമാ മണ്ഡലം എം എൽ എ അഡ്വ: സി എച്ച് കുഞ്ഞമ്പു വിന്റെ നേതൃത്വത്തിൽ ബഹു: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ നേരിട്ട് കണ്ട് സമർപ്പിച്ചു. കാസറകോഡ് ജില്ലയിൽ ഉദുമാ മണ്ഡലത്തിലെ മുളിയാർ പഞ്ചായത്തിലെ പതിനാലും പതിമൂന്നും വാർഡുകൾ ഉൾപ്പെടുന്ന ആലൂർ പ്രദേശത്ത് 2000 വർഷം മുതൽ ഏകാദ്യ പക സ്കൂൾ (MGLC) പ്രവർത്തിച്ചു വരുന്നുണ്ട്.ഇതിനകം നിരവധി വിദ്യാർത്ഥികൾ ഈ സ്ഥാപനത്തെ ആശ്രയിച്ച് പഠിച്ചിട്ടുണ്ട്. നിലവിൽ 54 വിദ്യാർത്ഥികൾ ഇവിടെ പഠിച്ചു വരുന്നുണ്ട്. മുളിയാറിൽ വികസന പരമായി വളരെയധികം പിന്നോക്കം നിൽക്കുന്നതും എൻഡോസൾഫാൻ ദുരിത പ്രദേശവും യാത്ര സൗകര്യം ഇല്ലാത്ത പ്രദേശമാണ് ആലൂർ .തൊട്ടടുത്ത മുണ്ടക്കൈ എൽ.പി.സ്കൂളിലേക്ക് ഏകദേശം അഞ്ചര കിലോമീറ്ററും ബോവിക്കാനത്തുള്ള യു.പി. സ്കൂളിലേക്ക് എത്തി പ്പെടാൻ ആറര കിലോ മീറ്ററും യാത്ര ചെയ്യേണ്ടതുണ്ട്. ആയതിനാൽ പ്രസ്തുത ആലൂർ MGLC എൽ പി. സ്കൂളായി ഉയർത്തുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്നും എൽ പി സ്കൂളായി ഉയർത്തുന്നത് വരെ എം ജി എൽ സി യായി നിലനിർത്തണമെന്നും മന്ത്രിക്ക് നല്കിയ നിവേദനത്തിൽ ആവിശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here