Monday, April 12, 2021

ഹാഥ്ററസ് കേസ് റിപ്പോർട്ടിംഗിനായി പോകവേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കാൻ അനുമതി തേടി യുപി പൊലീസ് മഥുര കോടതിയെ സമീപിച്ചു

Must Read

ആലപ്പുഴയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചുകൊന്നു

ആലപ്പുഴയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചുകൊന്നു. രണ്ടു കൊലപാതകം ഉള്‍പ്പെടെ 25ല്‍ ഏറെ കേസുകളില്‍ പ്രതിയുമായ പുന്നമട അഭിലാഷാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം...

സംസ്ഥാനത്ത് കോഴിവില ഒരാഴ്ചക്കിടെ 30 രൂപയോളം വർധിച്ച് 220 രൂപയായി

മലപ്പുറം: സംസ്ഥാനത്ത് കോഴിവില ഒരാഴ്ചക്കിടെ 30 രൂപയോളം വർധിച്ച് 220 രൂപയായി. ഇതരസംസ്ഥാനങ്ങളിൽനിന്ന് വരവ് കുറഞ്ഞതാണ് കാരണം. ഇ​ന്ധ​ന​വി​ല, തീ​റ്റ എ​ന്നി​വ​യു​ടെ വ​ർ​ധ​ന​വും കാ​ര​ണ​മാ​യ​താ​യി ഫാം ​ഉ​ട​മ​ക​ൾ...

ദില്ലി: ഹാഥ്ററസ് കേസ് റിപ്പോർട്ടിംഗിനായി പോകവേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കാൻ അനുമതി തേടി യുപി പൊലീസ് മഥുര കോടതിയെ സമീപിച്ചു. കാപ്പന്റെ ഫോണിൽ നിന്നും മലയാളത്തിലുള്ള വോയിസ് ക്ളിപ്പ് ലഭിച്ചെന്നും അത് പരിശോധിക്കാനായി സിദ്ദിഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കാൻ അനുവദിക്കണമെന്നുമാണ് യുപി സ്പെഷ്യൽ ടാസ്ക്ക് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്.

ഒക്ടോബർ 5-നാണ് ഹാഥ്റസിലെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴിക്ക് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാപ്പനും, ഒപ്പമുണ്ടായിരുന്നവരിൽ നിന്നുമായി ആറ് ഫോണുകൾ കണ്ടെത്തിയിരുന്നു. ഈ ഫോണുകളിൽ നിന്ന് വോയ്സ് ക്ലിപ്പ് ലഭിച്ചെന്നാണ് യുപി പൊലീസിന്റെ വാദം.

നിലവിൽ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. ആദ്യം അഭിഭാഷകനെയടക്കം കാണുന്നതിൽ നിന്ന് കാപ്പനെ യുപി പൊലീസ് വിലക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ട് അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സിദ്ദിഖിന് 5 ദിവസത്തേക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

English summary

UP police approach Mathura court seeking permission to collect voice and handwriting samples of Malayalee journalist Siddique Kappan, who was arrested while reporting on the Hathras case

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News