Thursday, July 29, 2021

രജിസ്റ്റർ ചെയ്യാത്ത കാർ; അതിവേഗത്തിൽ വാഹനം ഓടിച്ചതിൽ 186 തവണ പിഴയിട്ടിട്ടുള്ള നോട്ടീസുകൾ, മൊബൈൽ ഫോണിൽ വെർച്വൽ സിം ആപ്ലിക്കേഷൻ; പരിചയപ്പെടുത്തുന്നത്ഡോ. ഷക്കീൽ എന്ന പേരിൽ;ഉടമയറിയാതെ വിറ്റ് പണംതട്ടിയെടുത്ത കേസിൽ ഇയാൾ പിടിയിലായതു 14 വർഷത്തിനുശേഷം

Must Read

ആലപ്പുഴ: കഴിഞ്ഞദിവസം ആലപ്പുഴ പോലീസ് തോപ്പുംപടിയിൽനിന്ന് അറസ്റ്റുചെയ്ത കണ്ണൂർ മാടായി പഞ്ചായത്ത് 14-ാം വാർഡ്‌ പുതിയങ്ങാടി സീ വ്യൂവിൽ പി.സി. ഷക്കീൽ (40) മറ്റു നിരവധി കേസുകളിലും പ്രതി. പങ്കാളിത്തവ്യവസ്ഥയിൽ വ്യവസായം തുടങ്ങാനെന്ന വ്യാജേന ഏറ്റെടുത്ത ഭൂമി ഉടമയറിയാതെ വിറ്റ് പണംതട്ടിയെടുത്ത കേസിൽ ഇയാൾ പിടിയിലായതു 14 വർഷത്തിനുശേഷം.

ബാങ്കുവായ്പ കുടിശ്ശികയായിവരുന്ന വസ്തുക്കളുടെ ഉടമകളെ സമീപിച്ച് വാങ്ങിക്കോളാം എന്നു സമ്മതിച്ച് മറ്റുബാങ്കുകളെ സമീപിച്ച് ഉയർന്നവിലയ്ക്ക് ബാങ്കുകളിൽനിന്ന്‌ ലോൺ കരസ്ഥമാക്കുക, കടലാസ് കമ്പനികൾ ഉണ്ടാക്കി രജിസ്റ്റർചെയ്ത് ബാങ്കുകളിൽനിന്ന്‌ വായ്പയെടുക്കുക തുടങ്ങിയ തട്ടിപ്പ് രീതികളാണ് ഇയാളുടെത്. ഒട്ടേറെയാളുകളുടെ, ഒപ്പിട്ട കടലാസുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഡോക്ടർ ഷക്കീൽ എന്ന പേരിൽ ആളുകളെ പരിചയപ്പെട്ട് ബിസിനസ് ആവശ്യംപറഞ്ഞ്‌ ലക്ഷക്കണക്കിനുരൂപ കടംവാങ്ങുകയും ചെയ്തതായി പോലീസിനു വിവരം ലഭിച്ചു.

വീടും താമസസ്ഥലവും പരിശോധിച്ചപ്പോൾ വിവാദ മതപ്രഭാഷകനും എൻ.ഐ.എ. കേസിൽ പ്രതിയുമായ സക്കീർ നായിക്കിന്റെ പ്രഭാഷണത്തിന്റെ സി.ഡി.കളുടെ ശേഖരവും കണ്ടെടുത്തിട്ടുണ്ട്. ഇതേപ്പറ്റി വിശദമായ അന്വേഷണം നടന്നുവരുന്നു.

ഷക്കീൽ കഴിഞ്ഞ അഞ്ചുമാസമായി ഉപയോഗിച്ചിരുന്ന രജിസ്റ്റർ ചെയ്യാത്ത കാറും കണ്ടെടുത്തിട്ടുണ്ട്.

അതിവേഗത്തിൽ വാഹനം ഓടിച്ചതിൽ 186 തവണ പിഴയിട്ടിട്ടുള്ള നോട്ടീസുകൾ കണ്ടെത്തി. ഒന്നിനും പിഴ അടച്ചിട്ടില്ല. മൊബൈൽ ഫോണിൽ വെർച്വൽ സിം ആപ്ലിക്കേഷൻ ഉൾപ്പെടെ പല ആപ്ലിക്കേഷനുകളും ഇൻസ്റ്റാൾ ചെയ്തതായും ഇതുമുഖേന ഒട്ടേറെയാളുകളെ ബന്ധപ്പെട്ടിട്ടുള്ളതായും പോലീസിനു വിവരംലഭിച്ചു. ഇതേപ്പറ്റിയും വിശദമായ അന്വേഷണം നടക്കുന്നുണ്ട്

Leave a Reply

Latest News

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ...

More News