അനന്യയുടെ അസ്വാഭാവിക മരണം:
വിശദമായി അന്വേഷിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യയുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ കാരണങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

എറണാകുളം ജില്ലാ പോലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.

ചികിത്സാ പിഴവിനെ തുടർന്ന് അതിശക്തമായ വേദനയുമായി ജീവിക്കേണ്ടി വന്നതാണ് അനന്യയുടെ മരണത്തിന് പിന്നിലെ കാരണമെന്ന് മാധ്യമ പ്രവർത്തകനായ യൂസഫ് അൻസാരി സമർപ്പിച്ച പരാതിയിൽ പറയുന്നു. അവയവ മാറ്റ ശസ്ത്രക്രിയകൾ സർക്കാരിൻ്റെ നിരീക്ഷണത്തിലാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇത്തരം ശസ്ത്രക്രിയകൾക്ക് കൃത്യമായ ചട്ടം രൂപീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

Leave a Reply