Sunday, September 20, 2020

കോവിഡ് വാക്സിനിന്റെ ആഗോളവിതരണത്തിന് യൂണിസെഫ് നേതൃത്വം നൽകും

Must Read

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ്...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ...

 

യുണൈറ്റഡ് നേഷൻസ്: കോവിഡ് വൈറസ് വാക്സിനിന്റെ ആഗോളവിതരണത്തിന് യൂണിസെഫ് നേതൃത്വം നൽകും. പ്രതിരോധ വാക്സിനിന്റെ പ്രാഥമികഘട്ടവിതരണം എല്ലാ രാജ്യങ്ങളിലും സുരക്ഷിതവും ത്വരിതവും നിഷ്പക്ഷവുമായി നടപ്പിലാക്കാനാണ് വിതരണ നേതൃത്വം യൂണിസെഫ് ഏറ്റെടുത്തിരിക്കുന്നത്. യൂണിസെഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും ബൃഹത്തും വേഗതയേറിയതുമായ പ്രവർത്തനമായിരിക്കും കോവിഡ് വാക്സിന്റെ ആഗോള വിതരണം.
വിതരണത്തിനായി വിവിധ പ്രതിരോധ വാക്സിനുകളുടെ 200 കോടിയിലധികം ഡോസുകളാണ് യൂണിസെഫ് നിലവിൽ വാങ്ങുന്നത്. വിവിധ രാജ്യങ്ങളിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഫലപ്രദമായ കോവിഡ് വാക്സിനുകൾ ശേഖരിച്ച് 92 ഓളം രാജ്യങ്ങളിൽ വിതരണം നടത്താനാണ് യൂണിസെഫ് ലക്ഷ്യമിടുന്നത്. ഇതിനായി പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷ(PAHO)നുമായി യൂണിസെഫ് യോജിച്ച് പ്രവർത്തിക്കും.
80 സമ്പന്ന രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്സിൻ വിതരണത്തിലും ഇടനിലക്കാരനായി യൂണിസെഫ് പ്രവർത്തിക്കും. വാക്സിൻ സൗകര്യമൊരുക്കാനുള്ള സാമ്പത്തിക പിന്തുണ ഈ രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. 170 ഓളം രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിതരണപ്രവർത്തനം യൂണിസെഫിന്റെ ഉത്തരവാദിത്തത്തിലുള്ള ഏറ്റവും വലുതും വേഗതയേറിയതുമായ പ്രവർത്തനമായിരിക്കും.
ഭരണകൂടങ്ങളും ഉത്പാദകരും തമ്മിലുള്ള പങ്കാളിത്തമാണ് വാക്സിൻ വിതരണ പദ്ധതിയെന്നും കോവിഡ് മഹാമാരിയ്ക്കെതിരെ ബഹുമുഖപങ്കാളിത്തത്തിലുള്ള പോരാട്ടം ആവശ്യമാണെന്നും യുണിസെഫ് എക്സിക്യുട്ടിവ് ഡയറക്ടർ ഹെന്റീറ്റ ഫോർ പറഞ്ഞു. കോവിഡിനെതിരെയുള്ള വാക്സിൻ ലഭ്യമാകുന്നതോടെ എത്രയും വേഗത്തിൽ തന്നെ ആഗോളവിതരണം ഉറപ്പാക്കുന്നതിനാണ് യൂണിസെഫ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

United Nations: UNICEF will lead the global distribution of the Kovid virus vaccine. Immunizations

Leave a Reply

Latest News

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ രൂപീകരിച്ച ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കെ....

കുട്ടികളെ കാണാൻ സമ്മതിച്ചില്ല; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

വെട്ടുകാട് :കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വെള്ളിയാഴ്ച...

കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍...

More News