ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്കെതിരെ രാഹുൽ ഗാന്ധി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കർഷകരുടെ സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നൽകിയശേഷമാണ് രാഹുലിന്റെ യുദ്ധ പ്രഖ്യാപനമെന്നും അവർ പറഞ്ഞു.
കാർഷിക നിയമം റദ്ദാക്കിയിലെങ്കിൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്നും രാഹുൽ പറഞ്ഞുവെന്നും സ്മൃതി ആരോപിച്ചു.
തന്റെ രാഷ്ട്രീയ നിലപാടുകൾ പ്രധാനമന്ത്രി അംഗീകരിച്ചില്ലെങ്കിൽ നഗരങ്ങൾ കത്തിക്കുമെന്നാണ് രാഹുൽ പറഞ്ഞിരുന്നത്. അക്രമത്തിനായുള്ള രാഹുലിന്റെ ആഹ്വാനം തള്ളി സമാധാനം ഉറപ്പുവരുത്തണമെന്ന് താൻ പൗരൻമാരോട് അഭ്യർഥിക്കുകയാണെന്നും സ്മൃതി പറഞ്ഞു.
ജനുവരി 26ലെ കലാപം എല്ലാ നഗരങ്ങളിലും ചേരികളിലുമായി രാജ്യം കാണുമെന്ന് രാഹുൽ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കോണ്ഗ്രസ് നേതാവ് സമാധനത്തിനുള്ള ആഹ്വാനത്തിനു പകരം കൂടുതൽ അക്രമങ്ങൾ ആവശ്യപ്പെട്ടതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
English summary
Union Minister Smriti Irani has said that Rahul Gandhi has declared war on the people of India