യുക്രൈനിൽ നിന്ന് പ്രത്യേക വിമാനത്തിൽ മടങ്ങിയെത്തിയ 211 ഇന്ത്യക്കാരെ സ്വീകരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

0

ദില്ലി: യുക്രൈനിൽ നിന്ന് പ്രത്യേക വിമാനത്തിൽ മടങ്ങിയെത്തിയ 211 ഇന്ത്യക്കാരെ സ്വീകരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ . ഓപ്പറേഷൻ ഗംഗ കൂടുതൽ വിപുലീകരിക്കുകയാണെന്നും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരികെയത്തിയവരെ വിമാനത്താവളത്തിൽ സ്വീകരിച്ച് അഭിസംബോധന ചെയ്ത് സംസാരിച്ചു. വെല്ലുവിളികൾ ഏറെയുള്ള സമയമാണെന്നും പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മന്ത്രി പറഞ്ഞു. 

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യയിലെ ഓരോ പൗരന്റെയും പേരിൽ, ഞാൻ നിങ്ങളെ ഇന്ന് നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.  നരേന്ദ്രമോദി സർക്കാർ എല്ലാ ഇന്ത്യക്കാരിലേക്കും അവരുടെ പ്രതിസന്ധി സമയത്ത് എല്ലായ്‌പ്പോഴും എത്തിച്ചേരും,” അദ്ദേഹം ട്വിറ്റർ കുറിപ്പിൽ പറയുന്നു. വിദ്യാർത്ഥികളുമായി സംസാരിക്കുന്ന വീഡിയോയും അദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. 

Leave a Reply