Tuesday, March 9, 2021

കർഷകർ നടത്തിയ ട്രാക്‌ടർ റാലി പ്രതിഷേധത്തിൽ 400 വർഷം പഴക്കമുള്ള ചരിത്ര സ്മാരകത്തിന് കേടുപാട് പറ്റിയതായി കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേൽ

Must Read

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വനിത ദിനത്തില്‍ വനിതകളുടെ പ്രതിഷേധ സംഗമം

വേങ്ങര (മലപ്പുറം): അഞ്ച് മാസത്തിലേറെയായി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വനിത ദിനത്തില്‍ വനിതകളുടെ പ്രതിഷേധ സംഗമം. സിദ്ദീഖ്...

സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി വിലക്കി ഹൈക്കോടതി. സ്ഥിരപ്പെടുത്തല്‍ സുപ്രീംകോടതി വിധിക്ക് എതിരെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥി​ര​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ര്‍​ദേ​ശം മൂ​ന്നാ​ഴ്ച​യ്ക്ക​കം ചീ​ഫ് സെ​ക്ര​ട്ട​റി...

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌

തെരുവുനായ്‌ക്കൾ ഭക്ഷണം കിട്ടാതെ വലയുന്നത്‌ മല്ലന്‌ സഹിക്കാനാകില്ല‌. ഇവർക്ക്‌‌ ഭക്ഷണവുമായി ദിവസവും രണ്ടുനേരം അദ്ദേഹം എറണാകുളം സൗത്ത്‌ മെട്രോ റെയിൽ സ്‌റ്റേഷൻ പരിസരത്തെത്തും. വർഷങ്ങളായി...

ന്യൂഡൽഹി: രാജ്യത്ത് കർഷക സമരം കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവക്കവെ, റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമത്തിൽ വ്യാപക നാശനഷ്‌ടമുണ്ടായെന്ന് അധികൃതർ. കർഷകർ നടത്തിയ ട്രാക്‌ടർ റാലി പ്രതിഷേധത്തിൽ 400 വർഷം പഴക്കമുള്ള ചരിത്ര സ്മാരകത്തിന് കേടുപാട് പറ്റിയതായി കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേൽ ആരോപിച്ചു.

സംഭവത്തിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ‌്തിട്ടുണ്ട്. ലഹോരി ഗേറ്റ് തകർക്കപ്പെടുകയും ഇലക്‌ട്രിക് ബൾബുകൾ എറിഞ്ഞുടക്കുകയും ചെയ‌്തതായി കണ്ടെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന അതീവ സുരക്ഷാ മേഖലയായ ഇടങ്ങളിലടക്കം നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, കമാനങ്ങളിലൊന്ന് നഷ്‌ടപ്പെട്ടിരിക്കുകയാണെന്നും പ്രഹ്ളാദ് പട്ടേൽ വ്യക്തമാക്കി.

നാശനഷ്‌ടങ്ങളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണെങ്കിലും, പുരാവസ്‌തുവകകൾക്കുണ്ടായ നഷ്‌ടം നികത്താൻ കഴിയുന്നതല്ലെന്ന് മന്ത്രി പ്രതികരിച്ചു. ചെങ്കോട്ടയിലെ സിസിടിവി ക്യാമറകൾ, മെറ്റൽ ഡിറ്റക്‌ടേഴ്‌സ്, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം പ്രതിഷേധക്കാർ തകർത്തുവെന്നാണ് അധികൃതർ പറയുന്നത്

English summary

Union Minister Prahlad Patel has said that a 400-year-old historical monument was damaged during a farmers’ tractor rally.

Leave a Reply

Latest News

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വനിത ദിനത്തില്‍ വനിതകളുടെ പ്രതിഷേധ സംഗമം

വേങ്ങര (മലപ്പുറം): അഞ്ച് മാസത്തിലേറെയായി ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര വനിത ദിനത്തില്‍ വനിതകളുടെ പ്രതിഷേധ സംഗമം. സിദ്ദീഖ്...

More News