ഇനി രാഷ്ട്രീയ ഗുസ്തി; ദി ഗ്രേറ്റ് ഖാലി ബിജെപിയിൽ അംഗത്വം സ്വീകരിച്ചു; സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

0

ന്യൂഡൽഹി : ലോക ഗുസ്തി താരം ദി ഗ്രേറ്റ് ഖാലി ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ഗ്രേറ്റ് ഖാലി അംഗത്വം സ്വീകരിച്ചത്. ദലിപ് സിംഗ് റാണ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.

കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് ഗ്രേറ്റ് ഖലി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ജിതേന്ദ്ര സിംഗും മറ്റ് നേതാക്കളും ചേർന്ന് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപിയുടെ ദേശീയ നയങ്ങളാണ് തന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് ഖാലി പറഞ്ഞു.

ബിജെപിയിൽ ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ രാജ്യത്തിന്റെ ഉത്തമ പ്രധാനമന്ത്രിയാക്കി. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പുരോഗതിയ്‌ക്കായി എന്തുകൊണ്ട് ബിജെപിയിൽ ചേർന്നുകൂട എന്ന് താൻ ചിന്തിച്ചു. ബിജെപിയുടെ ദേശീയ നയങ്ങളുടെ സ്വാധീന ഫലമായാണ് പാർട്ടി അംഗത്വം സ്വീകരിച്ചതെന്നും ഖാലി കൂട്ടിച്ചേർത്തു.

Leave a Reply