Monday, October 18, 2021

ഉത്തർപ്രദേശിൽ കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനി

Must Read

ഉത്തർപ്രദേശിൽ കര്‍ഷക പ്രക്ഷോഭ വേദിയിലേക്ക് വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനി. വാഹനവ്യൂഹത്തില്‍ തന്‍റെ മകന്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അ​ക്ര​മ​ണ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കും. സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

സം​ഭ​വ​ത്തി​ല്‍ നാ​ല് ക​ര്‍​ഷ​ക​രു​ള്‍​പ്പെ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ലാ​ഖിം​പു​ർ ഖേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് മൗ​ര്യ, കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര എ​ന്നി​വ​രു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ഷ​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

കേ​ന്ദ്ര​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ർ​ഷ​ക​ർ​ക്കു​മു​ക​ളി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ​യാ​ണ് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​യ​തെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ട്വീ​റ്റ് ചെ​യ്തു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News