പട്ടികജാതി സമൂഹത്തിനായികേന്ദ്രസർക്കാർ അനുവദിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ വീഴ്ച വരുത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി എ.നാരായണസ്വാമി

0

തിരുവനന്തപുരം: പട്ടികജാതി സമൂഹത്തിനായി കേന്ദ്രസർക്കാർ അനുവദിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ വീഴ്ച വരുത്തുന്നുവെന്നു കേന്ദ്ര സഹമന്ത്രി എ.നാരായണസ്വാമി.

കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ട്ടി​ക​ജാ​തി സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് വേ​ണ്ടി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ഗു​ണം കേ​ര​ള​ത്തി​ലെ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് ലഭി​ക്കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്നും നാ​രാ​യ​ണ സ്വാ​മി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ജ​സ്റ്റീ​സ് രം​ഗ​നാ​ഥ മി​ശ്ര ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഉ​ദേ​ശ​മി​ല്ല. കേ​ര​ള​ത്തി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന കു​പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യ​ണം. സം​സ്ഥാ​ന​ത്ത് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​യ​മം സം​സ്ഥാ​ന​ത്ത് ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്നും എ.​നാ​രാ​യ​ണ സ്വാ​മി പ​റ​ഞ്ഞു.

Leave a Reply