Sunday, October 17, 2021

രാജ്യത്തെ മാവോയിസ്റ്റ് ബാധിത മേഖലകളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Must Read

രാജ്യത്തെ മാവോയിസ്റ്റ് ബാധിത മേഖലകളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തിൽ പങ്കെടുക്കുക. ഈ സംസ്ഥാനങ്ങളിലെ സുരക്ഷാ യോഗം വിലയിരുത്തും.

ആന്ധ്രപ്രദേശ്​, ഛത്തീസ്​ഗഢ്​, ഝാർഖണ്ഡ്​, ഒഡീഷ, പശ്​ചിമബംഗാൾ, തെലങ്കാന, മധ്യപ്രദേശ്​, മഹാരാഷ്​ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തിൽ പ​ങ്കെടുക്കുക. ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ജഗ്​മോഹൻ റെഡ്ഡി യോഗത്തിൽ പ​ങ്കെടു​ക്കില്ല. പകരം ആന്ധ്ര ആഭ്യന്തര മന്ത്രിയാകും യോഗത്തിനെത്തുക.

സുരക്ഷ വിലയിരുത്തുന്നതിനൊപ്പം മാവോയിസ്റ്റ്​ ബാധിത സംസ്ഥാനങ്ങളിലെ വികസന പ്രവർത്തനങ്ങളും ആഭ്യന്തര മന്ത്രി വിലയലിരുത്തുമെന്നാണ്​ സൂചന. നിലവിൽ 45 ജില്ലകളിൽ മാവോയിസ്റ്റ്​ പ്രവർത്തനം വ്യാപകമാണെന്നാണ്​ കേന്ദ്രസർക്കാറിന്‍റെ കണ്ടെത്തൽ. 2019ൽ 61 ജില്ലകളിൽ മാവോയിസ്റ്റ്​ ഭീഷണിയുള്ളതായി കേന്ദ്രസർക്കാർ വ്യക്​തമാക്കിയിരുന്നു

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News