Wednesday, June 16, 2021

വാക്‌സിന്‍ നയത്തില്‍ തുല്യതയില്ലെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം;കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

Must Read

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിന്‍ നയത്തില്‍ തുല്യതയില്ലെന്ന റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തില്‍ തുല്യതയില്ലെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. രാജ്യത്തുടനീളമുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് 2021 മെയ് വരെ 1.2 കോടി ഡോസ് വാക്‌സിനുകളാണ് ലഭിച്ചത്. അത് നല്‍കിയിട്ടുള്ളത് സുതാര്യമായാണ്,’ ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തു.വാര്‍ത്താക്കുറിപ്പും ട്വീറ്റിനൊപ്പം ഹര്‍ഷവര്‍ധന്‍ പങ്കുവെച്ചിട്ടുണ്ട്.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതവും ഊഹാപോഹവുമാണെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News