Friday, May 14, 2021

സഹകരണ ബാങ്കുകൾക്കുളള ബാങ്കിങ് നിയന്ത്രണ ഭേദഗതി; നിയമം അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം

Must Read

തിരുവനന്തപുരം: സഹകരണ ബാങ്കുകൾക്കുളള ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കി. ആർബിഐ കൂടി വിജ്ഞാപനം ഇറക്കുന്നതോ‌ടെ നിയമം പ്രാബല്യത്തിലാകും.

നേരത്തെ പാർലമെന്റ് നിയമം പാസാക്കിയിരുന്നെങ്കിലും അർബൻ ബാങ്കുകൾക്കും പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കുമായിരുന്നു ഇത് ബാധകമാക്കിയിരുന്നത്. 2021 ഏപ്രിൽ ഒന്ന് മുതൽ നിയമം കേരള ബാങ്കിനും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും ബാധകമായേക്കും..

കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു. നിയമം പ്രാബല്യത്തിൽ വരാതിരുന്നതിനാൽ നിയമത്തിലെ വ്യവസ്ഥകൾ ഈ തെരഞ്ഞെടുപ്പിന് ബാധകമായിരുന്നില്ല. പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിവയുടെ ഘടനയിൽ അഴിച്ചുപണി വേണ്ടിവരും.

English summary

Union Finance Ministry announces implementation of Banking Regulation Amendment Act for Co-operative Banks from next financial year

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News