Wednesday, October 27, 2021

അപ്രതീക്ഷിതമായ നീക്കത്തില്‍ പാക്‌ ചാരസംഘടനയുടെ തലപ്പത്ത്‌ ഇളക്കി പ്രതിഷ്‌ഠ

Must Read

ഇസ്ലാമാബാദ്‌: അപ്രതീക്ഷിതമായ നീക്കത്തില്‍ പാക്‌ ചാരസംഘടനയുടെ തലപ്പത്ത്‌ ഇളക്കി പ്രതിഷ്‌ഠ. ലഫ്‌. ജനറല്‍ ഫായിസ്‌ ഹമീദിനെ നീക്കി പകരം ലഫ്‌ ജനറല്‍ നദീം അന്‍ജുമിനെ ഐ.എസ്‌.ഐ. മേധാവിയായി നിയമിച്ചു.
ഫായിസ്‌ ഹമീദാണ്‌ പെഷാവര്‍ കോറിന്റെ പുതിയ കമാന്‍ഡര്‍. കറാച്ചി കോര്‍ മേധാവി, ക്വറ്റയിലെ കമാന്‍ഡ്‌ ആന്‍ഡ്‌ സ്‌റ്റാഫ്‌ കോളജ്‌ കമാന്‍ഡന്റ്‌, ഫ്രോണ്ടിയര്‍ കോര്‍ (ബലൂചിസ്‌താന്‍) മേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്‌ഥനാണ്‌ അന്‍ജും. പാക്‌ സൈന്യത്തിലെ ഏറ്റവും നിര്‍ണായകമായ അധികാര സ്‌ഥാനമാണ്‌ ഐ.എസ്‌.ഐ. മേധാവിയുടേത്‌. പ്രധാനമന്ത്രിയാണ്‌ നിയമനം നടത്തുന്നതെങ്കിലും പാക്‌ സൈനിക മേധാവിയുടെ താല്‍പര്യമായിരിക്കും ഇതില്‍ പ്രതിഫലിക്കുകയെന്നത്‌ പരസ്യമായ രഹസ്യമാണ്‌.
ആദ്യം ഹമീദിനെ നീക്കിയ വാര്‍ത്ത അധികൃതര്‍ സ്‌ഥിരീകരിച്ചെങ്കിലും പകരക്കാനെ പ്രഖ്യാപിച്ചിരുന്നില്ല. സൈനിക മേധാവി ജനറല്‍ ഖമര്‍ ബജ്‌വയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ജനറല്‍ ഹമീദ്‌ 2019 ജൂണിലാണ്‌ ഐ.എസ്‌.ഐ. മേധാവിയാകുന്നത്‌. അഫ്‌ഗാനില്‍ താലിബാന്‍ വീണ്ടും അധികാരം കൈയടക്കുമ്പോള്‍ നിര്‍ണായക നീക്കങ്ങളുമായി ഐ.എസ്‌.ഐയും ഹമീദും സജീവമായിരുന്നു. താലിബാന്‍ അധികാരത്തിലെത്തിയതിനു പിന്നാലെ അഫ്‌ഗാനിലെത്തിയ ഏറ്റവും മുതിര്‍ന്ന വിദേശ ഉദ്യോഗസ്‌ഥന്‍ എന്ന നിലയിലും അദ്ദേഹം രാജ്യാന്തര മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News