Sunday, June 20, 2021

ചൈനയിൽ തൊഴിൽ രഹിതനായ യുവാവ് അറു പേരെ കുത്തിക്കൊലപ്പെടുത്തി; 14 പേർക്ക് പരിക്കേറ്റു

Must Read

ബെയ്ജിംഗ് : ചൈനയിൽ തൊഴിൽ രഹിതനായ യുവാവ് ആളുകളെ കുത്തിക്കൊലപ്പെടുത്തി. ഹുയിനിംഗ് കൺട്രി സ്വദേശിയായ വു ആണ് ആറ് പേരെ കൊലപ്പെടുത്തിയത്. യുവാവിന്റെ ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റു.യുവാവ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൈനയിൽ രണ്ടാഴ്ചയ്ക്കിടയിൽ നടന്ന മൂന്നാമത്തെ സംഭവമാണ് ഇതെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

തൊഴിലില്ലായ്മയും, അതേ തുടർന്നുണ്ടായ കുടുംബ പ്രശ്നങ്ങളുമാണ് യുവാവിനെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കുടുബാംഗങ്ങളുമായി വഴക്കുണ്ടാക്കിയ ശേഷം ഇയാൾ ആയുധവുമായി എത്തി വഴിയിൽ നിന്നവരെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

പരിക്കേറ്റ ബാക്കി 14 പേരുടെയും പരിക്കുകൾ സാരമുള്ളതാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവരം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് അക്രമിയെ കീഴടിക്കയത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News