Monday, June 21, 2021

അനർഹമായി കൈവശം വെച്ചിരിക്കുന്ന ഏഏവൈ, മുൻഗണനാ വിഭാഗത്തിലെ
റേഷൻ കാർഡുകൾ തിരികെ ഏൽപ്പിക്കണം

Must Read

കൊച്ചി: എറണാകുളം സിറ്റി റേഷനിങ് ഓഫീസിന്റെ പരിധിയിൽ അനർഹമായി കൈവശം വെച്ചിരിക്കുന്ന ഏഏവൈ, മുൻഗണനാ വിഭാഗത്തിലെ
റേഷൻ കാർഡുകൾ തിരികെ ഏൽപ്പിക്കണം.

സംസ്ഥാന/ കേന്ദ്ര സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല, സഹകരണ സ്ഥാനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസ്‌ പെൻഷൻകാർ, ആദായ നികുതി നൽകുന്നവർ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രവാസികളടക്കം റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുളള എല്ലാ അംഗങ്ങൾക്കും കൂടി പ്രതിമാസ വരുമാനം 25000 രൂപയോ അതിൽ അധികമോ ഉണ്ടെങ്കിൽ, ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവർ, 1000 ചതുരശ്ര അടിക്കു മുകളിലുള്ള വീടോ, ഫ്‌ളാറ്റോ സ്വന്തമായി ഉള്ളവർ, എക ഉപജീവന മാർ​ഗമായ ടാക്‌സി ഒഴികെ സ്വന്തമായി നാല്‌ ചക്ര വാഹനമുള്ള റേഷൻ കാർഡുടമകൾ എന്നിവർ അനർഹമായി കൈവശം വച്ചിട്ടുള്ള റേഷൻ കാർഡുകൾ തിരികെ ഏൽപ്പിക്കണം. ഇവ ജൂൺ 15നകം സിറ്റി റേഷനിങ് ആഫീസർ മുമ്പാകെ ഹാജരാക്കി പൊതുവിഭാഗത്തിലേയ്ക്ക്‌ മാറ്റണം

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News