Tuesday, April 20, 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് അധോലോക കുറ്റവാളി രവി പൂജാരി

Must Read

ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 1.45 ന് വിധി പറയും . ജലീൽ...

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

മഹാരാഷ്ട്രയിലെ സോളാപുർ വിമാനത്താവളത്തിനു സമീപം തീപിടിത്തം

സോളാപുർ: മഹാരാഷ്ട്രയിലെ സോളാപുർ വിമാനത്താവളത്തിനു സമീപം തീപിടിത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചുവരികയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. English summery A fire broke out near Solapur...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് താനല്ലെന്ന് അധോലോക കുറ്റവാളി രവി പൂജാരി പൊലീസിന് മൊഴി നൽകി. ചെന്നിത്തലയെ തനിക്ക് അറിയില്ല. ഫോണിൽ വിളിച്ചിട്ടുമില്ല. കന്റോൺമെന്റ് അസി. കമ്മിഷണർ ബംഗളുരുവിലെത്തിയാണ് പൂജാരിയെ ചോദ്യംചെയ്തത്. 2016 ഒക്ടോബറിലാണ് ചെന്നിത്തലയെ രവിപൂജാരി എന്ന പേരിൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ചന്ദ്രബോസ് വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിനെക്കുറിച്ച് മോശമായി സംസാരിച്ചാൽ താങ്കളെയോ കുടുംബത്തിൽ ഒരാളെയോ വധിക്കുമെന്നായിരുന്നു ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല പരാതി നൽകിയിരുന്നു. ബ്രിട്ടനിൽ നിന്ന് +447440190035 എന്ന നമ്പരിൽ നിന്നാണ് ഭീഷണി എത്തിയത്. ഈ നമ്പരിന്റെ വിലാസം ഇന്റർപോൾ മുഖേന ബ്രിട്ടീഷ് പൊലീസുമായി ബന്ധപ്പെട്ട് കണ്ടെത്താൻ ഹൈടെക് സെൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇന്റർനെറ്റ് വിളികളുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രയാസമാണെന്ന ഇന്റർപോളിന്റെ മറുപടിയോടെ അന്വേഷണം വഴിമുട്ടിയിരുന്നു. സെനഗലിൽ അറസ്റ്റിലായ പൂജാരിയെ ബംഗളുരു പൊലീസിന് വിട്ടുകിട്ടിയതോടെയാണ് കേസിന് ജീവൻവച്ചത്.
പരപ്പന അഗ്രഹാര ജയിലിലായിരുന്ന പൂജാരി ബംഗളുരു വിക്ടോറിയ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. അവിടെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെയാണ് കേരളാ പൊലീസ് ചോദ്യംചെയ്തത്. പൂജാരിയെ കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് കത്ത് നൽകിയിരിക്കയാണ്.
അതേസമയം തന്നെയും പൂജാരി ഭീഷണിപ്പെടുത്തിയെന്ന് പി.സി. ജോർജ്ജ് വെളിപ്പെടുത്തിയിരുന്നു. +8244 എന്ന നമ്പരിൽ നിന്നുള്ള ഇന്റർനെറ്റ് കോളിലായിരുന്നു ഭീഷണി. നിങ്ങൾക്ക് അയച്ച സന്ദേശം കണ്ടില്ലേ എന്നായിരുന്നു ആദ്യം ചോദിച്ചത്. കണ്ടില്ല എന്നു പറഞ്ഞപ്പോൾ വിളിക്കുന്നത് രവി പൂജാരിയാണെന്നു പറഞ്ഞു.

English summary

Underworld criminal Ravi Pujari says he did not call opposition leader Ramesh Chennithala on phone

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News