Wednesday, June 16, 2021

അധോലോക കുറ്റവാളി രവി പൂജാരിയുടെ കസ്റ്റഡി കാലാവിധി ഇന്ന് അവസാനിക്കും; ശബ്ദ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഇന്ന് കോടതിയിൽ സമർപ്പിക്കും

Must Read

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ എടിഎസ് കസ്റ്റഡിയിലുള്ള അധോലോക കുറ്റവാളി രവി പൂജാരിയുടെ കസ്റ്റഡി കാലാവിധി ഇന്ന് അവസാനിക്കും. ഇക്കഴിഞ്ഞ ജൂൺ മൂന്നിനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി പ്രതിയെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ട് നൽകിയത്. എടിഎസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മിതിച്ചിട്ടുണ്ട്.

കേരളത്തിൽ ക്വട്ടേഷൻ നടപ്പാക്കിയവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് രവി പൂജാരിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് രവി പൂജാരി തന്നെയെന്ന് നടി ലീന മരിയ പോളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. തെളിവെടുപ്പ് അടക്കം ആവശ്യമില്ലാത്തതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ഇനി കസ്റ്റഡിയിൽ തൽക്കാലം ആവശ്യപ്പെടേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

രവി പൂജാരിയുടെ ശബ്ദ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഇന്ന് കോടതിയിൽ സമർപ്പിക്കും.

Leave a Reply

Latest News

ഒരു വർഷത്തിനിടെ യു.എസിൽ പട്ടികളുടെ കടിയേറ്റത് 6000ത്തിലധികം തപാൽ ജീവനക്കാര്‍ക്ക്

വാഷിങ്ടൺ ഡി.സി: ഒരു വർഷത്തിനിടെ യു.എസിൽ പട്ടികളുടെ കടിയേറ്റത് 6000ത്തിലധികം തപാൽ ജീവനക്കാര്‍ക്ക്. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയയിലാണ് കൂടുതല്‍ ജീവനക്കാര്‍ക്ക് കടിയേറ്റത്. 782...

More News