Tuesday, December 1, 2020

എഫ്സിആർഐയുടെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റി; ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്സിഐർഐ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് സൂചന

Must Read

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്....

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ...

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്സിഐർഐ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് സൂചന. എഫ്സിആർഐയുടെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അതേസമയം സഭയെ അപകീർത്തിപ്പെടുത്തിയ സംഭങ്ങൾക്ക് പിന്നിൽ ചില നടത്തിപ്പുകാരാണെന്നാരോപിച്ച് ബിലീവേഴ്സ് സേവ് ഫോറവും രംഗത്തെത്തി.

വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിലിവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വരുന്നത്. ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ആഗോളതലത്തിൽ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവർ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിൾ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ 30 ഓളം പേപ്പർ ട്രസ്റ്റുകളുടെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷമാകും എഫ്സിആർഐ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുക.

അതേസമയം വിദേശ ബന്ധമുള്ള സാമ്പത്തിക ക്രമക്കേട് സിബിഐയോ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റോ കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള സാധ്യതയും തെളിയുകയാണ്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കും.

ബിലീവേഴ്സ് സഭ തലവൻ ബിഷപ്പ് കെ പി യോഹന്നാൻ അമേരിക്കയിലാണ്. സ്ഥാപനത്തിന്റെ മറ്റ് നടത്തിപ്പുകരുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഐടി അന്വേഷിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് തുടങ്ങിയ പരിശോധന ഇപ്പോഴും വിവിധ ഇടങ്ങളിൽ തുടരുകയാണ്. ഇതുവരെ 14.5 കോടി രൂപയാണ് പണമായി പിടിച്ചെടുത്തത്.

Under the guise of FCRI, the money raised for charitable activities was diverted for various purposes

Leave a Reply

Latest News

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍...

മഞ്ചേരി മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികളുടെ സൂചന പണിമുടക്ക് പിന്‍വലിച്ചു

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കരാര്‍ തൊഴിലാളികള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സൂചന പണിമുടക്ക് പിന്‍വലിച്ചു. മൂന്ന് മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചത്. ശമ്പളം നല്‍കാന്‍ ഫണ്ട് അനുവദിച്ചതായി ആശുപത്രി...

കർഷക സമരം; കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ വിളിച്ച ചർച്ച ബഹിഷ്‌കരിച്ച് കർഷക സംഘടനകൾ. സർക്കാർ ക്ഷണിച്ച 32 കർഷക സംഘടനകളും ചർച്ചയിൽ നിന്ന് പിന്മാറി. മുഴുവൻ കർഷക സംഘടനകളെയും ചർച്ചയ്ക്ക് വിളിക്കാതെ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാൻ സംഘർഷ് സമിതി...

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബവും കൊവിഡ് വാക്‌സിൽ സ്വീകരിച്ചതായി റിപ്പോർട്ടുകൾ

ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് പ്രസിദ്ധീകരിച്ച 19...

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

പിണറായി വിജയന്‍റേത് ഏകാധിപത്യ മനോഭാവമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോടും സ്വന്തം പാര്‍ട്ടിയോടും പിണറായി ചര്‍ച്ച ചെയ്യുന്നില്ല, അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. കെ.എസ്.എഫ്.ഇ റെയ്ഡ് നടത്തിയത് പിണറായിയുടെ വിജിലന്‍സെന്നും...

More News