Sunday, June 20, 2021

നെടുങ്കണ്ടത്ത് റോഡ് പണിയുടെ മറവിൽ അനധികൃതമായി മരം മുറി; വനം വകുപ്പ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും

Must Read

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് റോ​ഡ് പ​ണി​യു​ടെ മ​റ​വി​ൽ അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ച​തി​ൽ വ​നം വ​കു​പ്പ് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ടു​ക്കും. ഉ​ടു​മ്പ​ൻ​ചോ​ല- ചി​ത്തി​ര​പു​രം റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു അ​ന​ധി​കൃ​ത മ​രം മു​റി​ക്ക​ൽ. സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​നം വ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ബി​എ​ൽ​റാ​മി​ൽ റ​വ​ന്യൂ ഭൂ​മി​യി​ൽ നി​ന്നും 62 മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ​ത്. ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ​താ​ണ് റോ​ഡ് പ​ണി​യു​ടെ മ​റ​വി​ൽ അ​ൻ​പ​ത് മ​ര​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ മു​റി​ച്ച​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.

വ​നം മാ​ഫി​യ ഉ​ടു​മ്പ​ൻ​ചോ​ല​യി​ലും സ​ജീ​വ​മാ​ണെ​ന്നാ​ണ് സ​മീ​പ​കാ​ല കേ​സു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് പ​ന്ത്ര​ളോ​ളം നി​യ​മ​വി​രു​ദ്ധ മ​രം​മു​റി​ക്കേ​സു​ക​ളാ​ണ്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News