ഉംറ യാത്രകൾക്ക് വീണ്ടും തുടക്കം

0

നെടുമ്പാശേരി ∙ കോവിഡ് വ്യാപനം മൂലമുണ്ടായ ഇടവേളയ്ക്ക് ശേഷം ഉംറ യാത്രകൾക്ക് വീണ്ടും തുടക്കം. ഇന്നലെ 36 അംഗ ഉംറ തീർഥാടക സംഘം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു.

5 ലക്ഷദ്വീപുകാർ സംഘത്തിലുണ്ട്. 17 പേർ സ്ത്രീകളും 19 പേർ പുരുഷൻമാരുമാണ്. ഒമാൻ എയർ വിമാനത്തിൽ മസ്കത്ത് വഴിയാണ് സൗദിയിലേക്ക് പുറപ്പെട്ടത്. ഫെബ്രുവരി 12ന് സംഘം തിരികെ എത്തുമെന്ന് യാത്ര സംഘടിപ്പിച്ച സആദിയ ട്രാവൽസ് അധികൃതർ അറിയിച്ചു. ഇന്ത്യയിൽ വാക്സീൻ എടുത്തവർക്ക് പ്രത്യേക ക്വാറന്റീൻ നിഷ്കർഷിച്ചിട്ടില്ല.

Leave a Reply