Sunday, September 20, 2020

ഡൽഹി കലാപക്കേസിൽ ജെഎൻയു വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

ന്യൂഡൽഹി; ഡൽഹി കലാപക്കേസിൽ ജെഎൻയു വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ചാണ് അറസ്റ്റ്. ഉമർ ഖാലിദിനെതിരെ ഡൽഹി പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച ഖാലിദിനെ ഡൽഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്‌പെഷ്യൽ സെൽ ഓഫീസിൽ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഖാലിദിനെതിരെ ഉടന്‍ പൊലീസ് കുറ്റപത്രം സമർപ്പിക്കുമെന്നും തിങ്കളാഴ്ച ഡൽഹി കോടതിയിൽ ഹാജരാക്കുമെന്നും റിപ്പോർട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ടുപേരും, ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

ഡൽഹി കലാപകേസിലെ അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒന്‍പത് പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ജനുവരി 15 ന് സീലംപൂരിലെ പ്രതിഷേധ സ്ഥലത്ത് എത്തിയ സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്, ഉമര്‍ഖാലിദ് എന്നിവര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് പ്രതികളുടെ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

English summary

Umar Khalid, a JNU student, has been arrested in connection with the Delhi riots

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News