യുദ്ധത്തില്‍ റഷ്യ വാക്വം ബോംബ്‌ ഉപയോഗിച്ചെന്നു യുക്രൈന്‍

0

യുദ്ധത്തില്‍ റഷ്യ വാക്വം ബോംബ്‌ ഉപയോഗിച്ചെന്നു യുക്രൈന്‍. അണുബോംബ്‌ ഇതര ബോംബുകളില്‍ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണു വാക്വംബോംബ്‌. ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ഇത്‌ ഉപയോഗിക്കാന്‍ പാടില്ല.
വന്‍ നഗരങ്ങളെപ്പോലും സെക്കന്‍ഡുകള്‍ കൊണ്ട്‌ തകര്‍ക്കാന്‍ ശേഷിയുള്ളവയാണു വാക്വം ബോബുകള്‍. മനുഷ്യശരീരത്തെ “ആവിയാക്കും”.
1960 കളിലാണു സോവിയറ്റ്‌ യൂണിയനും അമേരിക്കയും വാക്വം ബോംബുകളുണ്ടാക്കിയത്‌. ഒരു വാക്വം ബോംബിന്‌ 120 കോടി രൂപയോളം വിലവരുമെന്നാണു കണക്ക്‌.
ചുറ്റുപാടുനിന്ന്‌ ഓക്‌സിജന്‍ വലിച്ചെടുത്ത്‌ വലിയ താപനിലയില്‍ സ്‌ഫോടനമുണ്ടാക്കുകയാണ്‌ ഇവയുടെ രീതി.
രാസവസ്‌തുക്കളും ലോഹപ്പൊടികളും ചേര്‍ത്തുള്ള ഏറോസോള്‍ പുറത്തുവിടുന്നതോടെയാണ്‌ ഇവയുടെ പ്രവര്‍ത്തനത്തിനു തുടക്കം. 2017 ല്‍ അഫ്‌ഗാനിസ്‌ഥാനില്‍ യു.എസ്‌. വാക്വം ബോംബിട്ടിരുന്നു. 300 മീറ്റര്‍ ആഴമുള്ള കുഴിയാണ്‌ അന്നുണ്ടായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here