യു​ക്രെ​യ്ൻ ര​ക്ഷാ​ദൗ​ത്യം: വ്യോ​മ​സേ​ന വി​മാ​നം പു​റ​പ്പെ​ട്ടു

0

ന്യൂ​ഡ​ൽ​ഹി: യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വ്യോ​മ​സേ​ന വി​മാ​നം പു​റ​പ്പെ​ട്ടു. വ്യോ​മ​സേ​ന​യു​ടെ സി17 ​ഗ്ലോ​ബ്മാ​സ്റ്റ​ർ വി​മാ​ന​ങ്ങ​ളാ​ണ് ദൗ​ത്യ​ത്തി​നാ​യി റൊ​മാ​നി​യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

മ​രു​ന്നു​ക​ളും മ​റ്റു സ​ഹാ​യ​ങ്ങ​ളും സി17 ​വി​മാ​ന​ങ്ങ​ൾ എ​ത്തി​ക്കും. സ​ഹാ​യ​ങ്ങ​ളു​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന സി17 ​വി​മാ​ന​ങ്ങ​ൾ അ​വി​ടെ കു ​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​മാ​യി തി​രി​ച്ചു​വ​രാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്. ര​ക്ഷാ​ദൗ​ത്യം ഏ​കോ​പി​പ്പി​ക്കാ​ൻ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ റൊ​മാ​നി​യ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ സ്വ​കാ​ര്യ എ​യ​ർ​ലൈ​ൻ ക​ന്പ​നി​ക​ളാ​യ എ​യ​ർ ഇ​ന്ത്യ, സ്പൈ​സ് ജെ​റ്റ്, ഇ​ൻ​ഡി​ഗോ എ​ന്നി​വ യു​ക്രെ​യ്ന്‍റെ അ​തി​ർ​ത്തി​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​നാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

Leave a Reply