Monday, January 17, 2022

കിഴക്കൻ യുക്രെയ്നിലെ വെടിനിർത്തൽ ധാരണ പുനരാരംഭിക്കാൻ യുക്രെയ്നും റഷ്യയും

Must Read

കീവ്: കിഴക്കൻ യുക്രെയ്നിലെ വെടിനിർത്തൽ ധാരണ പുനരാരംഭിക്കാൻ യുക്രെയ്നും റഷ്യയും സമ്മതിച്ചു. റഷ്യൻ പിന്തുണയോടെ കിഴക്കൻ യുക്രെയ്ൻ നിയന്ത്രിക്കുന്ന വിമതരും ധാരണ അംഗീകരിച്ചിട്ടുണ്ട്. യൂറോപ്യൻ സുരക്ഷാ സഹകരണ സംഘടനയായ ഒഎസ്‌സിഇ ആണ് ഇതിനു മധ്യസ്ഥത വഹിച്ചത്.

യു​​​ക്രെ​​​യ്നി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്താ​​​ൻ റ​​​ഷ്യ സൈ​​​നി​​​ക ഒ​​​രു​​​ക്കം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം.
കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ വി​​​മ​​​ത​​​രു​​​മാ​​​യി യു​​​ക്രെ​​​യ്ൻ സേ​​​ന ഏ​​​ഴു വ​​​ർ​​​ഷ​​​മാ​​​യി പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്. 14,000 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 2020 ജൂ​​​ലൈ​​​യി​​​ലാ​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ലു​​​ണ്ടാ​​​യ​​​ത്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ലം​​​ഘ​​​ന​​​ങ്ങ​​​ൾ അ​​​ടു​​​ത്തി​​​ടെ വ​​​ർ​​​ധി​​​ച്ചി​​​രു​​​ന്നു.

ജ​​​നു​​​വ​​​രി​​​ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ റ​​​ഷ്യ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നാ​​ണു യു​​​ക്രെ​​​യ്ൻ നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. യു​​​ക്രെ​​​യ്നെ നാ​​​റ്റോ സൈ​​​നി​​​ക സ​​​ഖ്യ​​​ത്തി​​​ൽ ചേ​​​ർ​​​ക്കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​യാ​​​ണു റ​​​ഷ്യ​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഒ​​​രു ല​​​ക്ഷം പ​​​ട്ടാ​​​ള​​​ക്കാ​​​രെ റ​​​ഷ്യ അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്കു നീ​​​ക്കി​​​യെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്. റ​​​ഷ്യ ഇ​​​തു നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News