Wednesday, October 27, 2021

ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ ക്വാറന്‍റൈൻ നിബന്ധനകളിൽ ഇളവ് വരുത്തി യുകെ

Must Read

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ ക്വാറന്‍റൈൻ നിബന്ധനകളിൽ ഇളവ് വരുത്തി യുകെ. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച മറ്റേതെങ്കിലും വാക്സിൻ പൂർണമായും സ്വീകരിച്ച ഇന്ത്യക്കാർ ഒക്ടോബർ 11 മുതൽ ബ്രിട്ടനിൽ എത്തുമ്പോൾ ക്വാറന്‍റൈൻ വേണ്ടെന്ന് ഇന്ത്യയിലെ ഹൈക്കമ്മീഷണർ അറിയിച്ചു.

ര​ണ്ടു ഡോ​സ് കോ​വി​ഡ് വാ​ക്സീ​നെ​ടു​ത്താ​ലും ഇ​ന്ത്യ​യി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യാ​ണ് യു​കെ ഇ​തോ​ടെ പി​ൻ​വ​ലി​ച്ച​ത്.

കോ​വി​ഷീ​ൽ​ഡ് അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​യി​ലെ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ രീ​തി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു യു​കെ​യു​ടെ ഇ​തു വ​രെ​യു​ള്ള നി​ല​പാ​ട്. ഇ​തേ​തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​ർ​ക്ക് ഇ​ന്ത്യ​യും ക്വാ​റ​ന്‍റൈ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​യു​ൾ​പ്പ​ടെ 37 രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കു കൂ​ടി​യാ​ണ് യു​കെ നി​യ​ന്ത്ര​ണം നീ​ക്കി​യ​ത്. എ​ന്നാ​ൽ കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ക്വാ​റ​ന്‍റൈൻ വേ​ണ്ടി വ​രും.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News